നീറ്റ് യു.ജി മാര്‍ക്ക് വിവാദത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നോ എന്നതിലടക്കം സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി മാര്‍ക്ക് വിവാദത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നോ എന്നതിലടക്കം സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ക്രമക്കേട് കണ്ടെത്തിയാല്‍ കേസെടുക്കും. പരീക്ഷ റദ്ദാക്കേണ്ടിയും വന്നേക്കും.

67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് (720) ലഭിച്ചതില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനമുയര്‍ന്നതോടെ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ ആവശ്യ പ്രകാരമാണ് അന്വേഷണം. കമ്മിഷനും അന്വേഷണം നടത്തുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് മുഴുവന്‍ മാര്‍ക്കോടെ ഇത്രയും പേര്‍ ഒന്നാംറാങ്ക് നേടുന്നത്.

കേരളത്തില്‍ നിന്ന് നാലും തമിഴ്‌നാട്ടില്‍ എട്ടും രാജസ്ഥാനിലെ കോട്ടയില്‍ ഒരു കോച്ചിങ് സെന്ററില്‍ പഠിച്ച പത്ത് പേര്‍ക്കും ഉള്‍പ്പെടെ ഒന്നാം റാങ്കുണ്ട്. ആറ് പേര്‍ ഹരിയാനയില്‍ നിന്നുള്ളവരും ഒരേ സെന്ററില്‍ ഒരേ ഹാളില്‍ അടുത്തടുത്ത സീറ്റ് നമ്പര്‍ പ്രകാരം പരീക്ഷ എഴുതിയവരുമാണ്. 2020 ല്‍ രണ്ട്, 2021 ല്‍ മൂന്ന്, 2023 ല്‍ രണ്ട് പേര്‍ക്കുമായിരുന്നു 715 മാര്‍ക്കോടെ ഒന്നാം റാങ്ക്. ഇക്കുറി കേരളത്തില്‍ 700 ലേറെ മാര്‍ക്കുള്ള മുന്നൂറോളം പേരുണ്ട്. 675-700 നുമിടയില്‍ രണ്ടായിരം പേര്‍. 650 ലേറെ മാര്‍ക്കുള്ള മൂവായിരം പേര്‍.

കൂടുതല്‍ റാങ്കുകാര്‍ വന്നത് അസ്വാഭാവികമാണെന്നും പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്നും കാട്ടി നിരവധി പരാതികള്‍ കമ്മിഷന് ലഭിച്ചു. ഇവ സി.ബി.ഐയ്ക്ക് കൈമാറും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് (എന്‍.ടി.എ) പരീക്ഷ നടത്തുന്നതെങ്കിലും മെഡിക്കല്‍ കമ്മിഷന്റെ അനുമതിയോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്.

സി.ബി.ഐ അന്വേഷിക്കുന്നത്

1.ഒന്നാം റാങ്ക് കിട്ടിയവരുടെ ഇതുവരെയുള്ള പഠന നിലവാരം
2.ചോദ്യ പേപ്പര്‍ എവിടെയെങ്കിലും ചോര്‍ന്നിട്ടുണ്ടോ
3.ഏതെങ്കിലും പ്രദേശത്ത് മാത്രമായി മാര്‍ക്ക് കൂടിയോ
4.ഏതെങ്കിലും കോച്ചിങ് സെന്ററില്‍ പഠിച്ചവര്‍ക്ക് റാങ്ക് കിട്ടിയതില്‍ അസ്വാഭാവികതയുണ്ടോ
5.ചോദ്യ പേപ്പര്‍ ലളിതമാക്കിയതില്‍ അസാധാരണത്വമുണ്ടോ

ഗവ. മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞവര്‍ഷം പ്രവേശനം കിട്ടിയ മാര്‍ക്കില്‍ ഇത്തവണ പ്രവേശനം കിട്ടില്ല. 685 മാര്‍ക്കില്‍ കുറവുള്ളവര്‍ക്ക് സ്റ്റേറ്റ്‌മെരിറ്റില്‍ സാധ്യത കുറവ്. കഴിഞ്ഞ വര്‍ഷം 640 മാര്‍ക്കോടെ 865 റാങ്കുള്ളവര്‍ക്ക് പ്രവേശനം കിട്ടിയിരുന്നു.

സംവരണ വിഭാഗത്തിലും പ്രതിഫലിക്കും. കഴിഞ്ഞ വര്‍ഷം 612 മാര്‍ക്കോടെ 1822 റാങ്കുള്ളവര്‍ക്കുവരെ ഈഴവ സംവരണത്തില്‍ പ്രവേശനം ലഭിച്ചു. ഇക്കുറി ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്കുവരെ ഒരുപക്ഷേ സ്വാശ്രയകോളജുകളിലേ സാധ്യതയുള്ളൂ. അതേസമയം ചോദ്യം എളുപ്പമായിരുന്നെന്നും പരാതികളില്‍ കഴമ്പില്ലെന്നുമാണ് പ്രാഥമിക നിഗമനം. അന്വേഷണത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കും.

Leave a Reply

Your email address will not be published.

Previous Story

സത്യപ്രതിജ്ഞയ്ക്ക് വന്ദേഭാരത് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിന് ക്ഷണം; അങ്കമാലി മൂഴിക്കുളം സ്വദേശിയായ ഐശ്വര്യ എസ് മേനോനാണ് ക്ഷണം

Next Story

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു

Latest from Main News

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായി കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ്

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989 ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരാളെ കൊലപ്പെടുത്തിയതായാണ്