ജീവകാരുണ്യ,നിയമ സഹായ,ലഹരി വിരുദ്ധ, കലാ സാഹിത്യ, കാർഷിക പ്രവർത്തന മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പി.സുരേന്ദ്രൻ രചിച്ച ‘തിരിച്ചറിവിന്റെ കനൽ വഴികൾ’ എന്ന പുസ്തകം കീഴരിയൂരിലെ സാന്ത്വന പരിചരണ കൂട്ടായ്മയായ കൈൻഡ് പാലിയേറ്റീവ് കെയറിന് സമർപ്പിച്ചു. പ്രശസ്ത കവി പി.കെ ഗോപിയാണ് പുസ്തക പ്രകാശനം നടത്തിയത്. ചടങ്ങിൽ ജില്ലാ ജഡ്ജ്(കുടുംബ കോടതി, കണ്ണൂർ ) ആർ. എൽ ബൈജു, ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗം, സിവിൽ സർവിസ് ജേതാവ് ശാരിക ഏ.കെ,സംഗീത സംവിധായകൻ ശ്രീജിത്ത് കൃഷ്ണ,ജിഷ പി. നായർ,രാമചന്ദ്രൻ നീലാംബരി,രാജൻ നടുവത്തൂർ,എടത്തിൽ രവി,എം.ജറീഷ്, ബിന്ദു മൈനാകം തുടങ്ങിയ സംബന്ധിച്ചു.
തുടർന്ന് പുസ്തകം പി.സുരന്ദ്രൻ കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ് മാസ്റ്റർക്ക് കൈമാറി. പുസ്തകം വിറ്റുലഭിക്കുന്ന തുക വീടകങ്ങളിൽ കിടപ്പിലായവരുടെ പരിചരണത്തിനായാണ് ഉപയോഗപ്പെടുത്തുക. സുമനസ്സുകളായ എല്ലാവരും പുസ്തകം വാങ്ങി സഹകരിക്കണമെന്ന് കൈൻഡ് പ്രവർത്തകർ അഭ്യർത്ഥിച്ചു. പുസ്തകം ആവശ്യമുളളവർ
9539240005 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അവർ അറിയിച്ചു.