വ്യാപാര മന്ത്രാലയം രൂപീകരിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

മേപ്പയ്യൂർ: വ്യാപാരമേഖലയിലെ കോർപ്പറേറ്റുകളുടെ കടന്നുകയറ്റം തടയാൻ ഒറ്റക്കെട്ടായി അണി നിരക്കണ
മെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി പി.കെ. ബാപ്പു ഹാജി ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് പേർ ഉപജീവനത്തിനായി ആശ്രയിക്കുന്ന വ്യാപാര മേഖലയെ തകർച്ചയിൽ നിന്ന് കരകയറ്റാൻ സർക്കാർ ആശ്വാസ പദ്ധതികൾ ആവിഷ്കരിക്കണമെന്നും വ്യാപാര മന്ത്രാലയം രൂപീകരിക്കണമെന്നും ബാപ്പു ഹാജി ആവശ്യപ്പെട്ടു.|
വ്യാപാരവ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പയ്യൂർ യൂനിറ്റ് ജനറൽ ബോഡി യോഗം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഷംസുദ്ദീൻ കമ്മന അധ്യക്ഷത വഹിച്ചു. രാജൻ ഒതയോത്ത് പ്രവർത്തന റിപ്പോർട്ടും, കാരയാട്ട് ദിവാകരൻ നായർ വരവുചെലവു കണക്കും അവതരിപ്പിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കളെ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻ്റ് സലിം രാമനാട്ടുകര ആദരിച്ചു. പൂർവ്വകാല കച്ചവടക്കാരെ ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് ആദരിച്ചു. ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട്, മണ്ഢലം പ്രസിഡന്റ്ഷെരീഫ് ചീക്കിലോട്, പത്മനാഭൻ പത്മശ്രീ, ടി.കെ. സത്യൻ, എ.കെ. ശിവദാസൻ, റുബീന അഷ്റഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് പ്രസിഡന്റ് എം.എം. ബാബു എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഷംസുദ്ദീൻ കമ്മന (പ്രസിഡൻ്റ്), രാജൻ ഒതയോത്ത്‌ ( ജനറൽ സെക്രട്ടറി), കാരയാട്ട് ദിവാകരൻ നായർ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മേപ്പയ്യൂർ ടൗണിൽ പ്രകടനവും നടന്നു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നിയോജക മണ്ഡലം എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കാനത്തിൽ ജമീല എംഎൽഎ അനുമോദിച്ചു

Next Story

മേപ്പയ്യൂർ ജനകീയമുക്കിലെ പുന്നച്ചാലിൽ കീഴായി അന്തരിച്ചു

Latest from Local News

പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 201 പുതിയ ജിഎസ്ആർടിസി ബസുകൾ ഗുജറാത്ത് മുഖ്യമന്ത്രിയും, ഗതാഗത സഹമന്ത്രിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു

പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഗാന്ധിനഗർ ഡിപ്പോയിൽ നിന്ന് 201 പുതിയ എസ്ടി ബസുകൾ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും, ഗതാഗത സഹമന്ത്രി

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ Sit 2 വിൻ 25 നേതൃത്വ ക്യാമ്പ് ഒക്ടോബർ 11 ,12 തിയ്യതികളിൽ സർഗാലയിൽ

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ Sit 2 വിൻ 25 നേതൃത്വ ക്യാമ്പ് ഒക്ടോബർ 11 ,12 തിയ്യതികളിൽ ഇരിങ്ങൽ സർഗാലയിൽ

ബി എസ് എം കോളേജ് പൂർവ വിദ്യാർത്ഥി സംഗമം ‘സ്മൃതി മധുരം’ ഒക്ടോബർ 15ന്

ആറ് ദശാബ്ധങ്ങൾക്ക് മുൻപ് പരേതനായ ജോൺ പാപ്പച്ചൻ സ്ഥാപിച്ച കൊയിലാണ്ടിയിലെ പ്രമുഖ സമാന്തര വിദ്യഭ്യാസ സ്ഥാപനമായ ബി.എസ്സ് എം കോളേജിൻ്റെ 1979-

കൊയിലാണ്ടി നഗരസഭാ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം

ലളിതമാണ് കാർബൺ ന്യൂട്രൽ പദ്ധതി ആശയം ചർച്ച ചെയ്ത് കേരള എൻവോയൺമെൻ്റൽ ഫെസ്റ്റ് സമാപനം ഇന്ന്; മേധാ പട്കർ എത്തും

പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത് പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ രണ്ടാം ദിവസം പിന്നിട്ട കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിൽ ഇന്ന്