വിദ്യാഭ്യാസ കോൺക്ലേവ് നിർദേശങ്ങൾ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

വിദ്യാഭ്യാസ കോൺക്ലേവ് നിർദേശങ്ങൾ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവ് നിർദേശങ്ങളാണ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചത്. പ്രീപ്രൈമറി വിദ്യാഭ്യാസം മുതൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ 2025 ഓടെ പൂർത്തിയാകും. ഇതോടൊപ്പം തന്നെ സ്‌കൂൾ പഠനനിലവാരവും വർദ്ധിപ്പിക്കേണ്ടതുണ്ട്.

 

ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് വിവിധ പരിപാടികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ‘ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണ്ണയ പരിഷ്‌കരണം’ എന്ന മേഖലയിൽ ഏകദിന കോൺക്ലേവ് സംഘടിപ്പിച്ചത്. അതിൽ വന്ന പ്രധാന നിർദ്ദേശങ്ങൾ ആണ് റിപ്പോർട്ടിൽ ചേർത്തിട്ടുള്ളത്. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പഠനപ്രവർത്തനങ്ങളുടെ മൂല്യനിർണ്ണയപ്രക്രിയ കാലോചിതമായി പരിഷ്‌കരിക്കണമെന്നും നിലവിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഓരോ പേപ്പറിനും എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് (30% മാർക്ക്) വേണമെന്ന ശക്തമായ അഭിപ്രായം കോൺക്ലേവിൽ ഉയർന്നു. നിരന്തര മൂല്യനിർണ്ണയപ്രക്രിയ സമഗ്രവും സുതാര്യവും ആകണമെന്നും നിർദ്ദേശമുണ്ടായി.

Leave a Reply

Your email address will not be published.

Previous Story

ഷുഗര്‍-ഫ്രീ ലേബലില്‍ വരുന്ന ഭക്ഷണങ്ങളിലും ഷുഗര്‍; മുന്നറിയിപ്പുമായി ഐസിഎംആര്‍

Next Story

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി

Latest from Main News

വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

  സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍

നിരവധി സേവനങ്ങൾ ലഭ്യമാകുന്ന റെയിൽ വൺ ആപ്പ് റെയിൽവേ പുറത്തിറക്കി

നിരവധി സേവനങ്ങൾ ലഭ്യമാകുന്ന റെയിൽ വൺ ആപ്പ് ആപ്പ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തിറക്കി. റെയിൽ യാത്രാ സേവനങ്ങൾക്കുള്ള ഏകജാലക

ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായുള്ള പ്രൊഫിഷ്യൻസി അവാർഡിനായി അപേക്ഷിക്കാം

കേരള സർക്കാർ,സാമൂഹ്യനീതി വകുപ്പ് കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻന്റെ ആഭിമുഖ്യത്തിൽഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായുള്ള പ്രൊഫിഷ്യൻസി അവാർഡിനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ

ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 02-07-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ-പ്രധാനഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 02-07-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 2.സർജറിവിഭാഗം ഡോ.