മുടികൊഴിച്ചിൽ തടയാൻ ഇതാ ഉലുവ കൊണ്ട് ചില പൊടിക്കൈകൾ…

മഴക്കാലം ആയതിനാൽതന്നെ ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇത് പരിഹരിക്കാനായി ധാരാളം പൊടിക്കൈകൾ നാം പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ആരോ​ഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടി വളർച്ചയ്ക്ക് കാരണം. ആരോ​ഗ്യകരമായി മുടി തഴച്ചു വളരാൻ ഉലുവ എങ്ങനെയെല്ലാം ഉപയോ​ഗിക്കേണ്ടതെന്ന് നോക്കാം.

  • ഉലുവയും മുട്ടയുടെ മഞ്ഞയും കലക്കി മുടിയിൽ തേച്ചു പിടിപ്പിക്കാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവും വർധിപ്പിക്കും.
  • ഉലുവ നന്നായി കുതിർക്കുക. ശേഷം അത് അരച്ച് പേസ്റ്റാക്കി ചെറുനാരങ്ങാനീര് ചേർത്തു മുടിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകി കളയാം.
  • ഉലുവ കുതിർത്തത്, അരച്ച് തൈരിൽ ചേർത്ത് മുടിയിൽ തേക്കുന്നത് മുടി വളർച്ചയ്ക്കും മുടികൊഴിച്ചിൽ തടയുന്നതിനും നല്ലൊരു മാർ​ഗമാണ്.
  • വെളിച്ചെണ്ണയിൽ ഉലുവയിട്ടു ചുവപ്പു നിറമാവുന്നതുവരെ ചൂടാക്കുക. ഈ ഓയിൽ ചെറു ചൂടോടെ മുടിയിൽ പുരട്ടി മസാജ് ചെയ്യാവുന്നതാണ്.
  • കുതിർത്ത ഉലുവയും കറിവേപ്പിലയും ചേർത്തരച്ച് മുടിയിൽ തേയ്ക്കാം. ഇത് മുടിക്ക് കറുപ്പ് നിറം നൽകാനും, അകാലനര ഒഴിവാക്കാനും സഹായിക്കുന്നു
  •  

Leave a Reply

Your email address will not be published.

Previous Story

മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണ, വായ്പാനയം പ്രഖ്യാപിച്ചു

Next Story

വടകര ചോറോട് സ്വദേശി മൂരാട് വെച്ച് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

Latest from Health

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്‌

ന്യൂഡില്‍സ് അമിതമായി കഴിക്കുന്നവരാണോ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിയുക

ന്യൂഡില്‍സ് അമിതമായി കഴിക്കുന്നവരാണോ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിയുക കൊച്ചു കുട്ടികള്‍ക്ക് മുതിർന്നവർക്കും ഒക്കെ ഇന്ന് വളരെയധികം പ്രിയപ്പെട്ട ഒന്നാണ് ന്യൂഡില്‍സുകള്‍

ബ്രെഡ് ഫ്രൂട്ട് (കടച്ചക്ക)യുണ്ടോ വീട്ടുപറമ്പില്‍, കളയല്ലേ പോഷക സമൃദ്ധമായ ഈ ചക്കയെ

  ഗ്രാമ നഗര ഭേദമന്യേ നമ്മുടെ തൊടികളില്‍ വളരുന്ന ശീമചക്ക (കടച്ചക്ക)യ്ക്ക് പ്രിയമേറുന്നു. പോഷക സമൃദ്ധമായ നമ്മുടെ നാടന്‍ കടച്ചക്കയ്ക്ക് പച്ചക്കറി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ (Paediatrics) വിഭാഗം വിപുലീകരിക്കുന്നു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ (Paediatrics) വിഭാഗത്തിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധ ഡോ : ധന്യ.എസ്. എം (MBBS,

മാനസിക സമ്മർദ്ദം അമിതവണ്ണത്തിന് കാരണമാകുന്നു ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..

ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അമിത വയര്‍ അതിന് പരിഹാരമായി നമ്മളില്‍ പരും ഭക്ഷണം കുറക്കുകയും വ്യായാമവും ചെയ്യുന്നു,