സര്‍ക്കാര്‍സ്ഥാപനമായ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വ്യാജപതിപ്പുണ്ടാക്കി വില്‍പ്പന നടത്തിയവർക്കെതിരെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നിയമനടപടി തുടങ്ങി. ‘ഡോ. അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍’ എന്ന പുസ്തകത്തിന്റെ ഏതാനും വാല്യങ്ങള്‍, ഡോ. ആര്‍. ഗോപിനാഥന്‍ രചിച്ച ‘കേരളത്തനിമ’ തുടങ്ങിയ പുസ്തകങ്ങളുടെ വ്യാജപതിപ്പാണ് വില്‍പ്പനയിലുള്ളത്.
ഈ പുസ്തകങ്ങളുടെയെല്ലാം പകര്‍പ്പവകാശം ഇപ്പോഴും ഇന്‍സ്റ്റിറ്റ്യൂട്ടിന് മാത്രമാണ്. പലതും പുറത്ത് വാങ്ങാന്‍ കിട്ടുന്നതുമല്ല. പുസ്തകത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലോഗോ വ്യക്തമാണ്. കൂടുതല്‍ പുസ്തകങ്ങള്‍ ഇത്തരത്തില്‍ വില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നിയമനടപടികള്‍ തുടങ്ങിയതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ പറഞ്ഞു.