ശോഭീന്ദ്ര സ്മൃതി വനം ഉദ്ഘാടനം ചെയ്തു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പൊയിൽക്കാവ് ഹൈസ്കൂളിൽ ആരണ്യകം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തെ നട്ട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രഭാകരൻ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രാഗേഷ് അധ്യക്ഷത വഹിച്ച പരിപാടിയ്ക്ക് ഹെഡ്മിസ്ട്രസ് ബീന കെ സി സ്വാഗതം പറയുകയും ഇക്കോ ക്ലബ്ബ് കൺവീനർ ഹേമബിന്ദു നന്ദി പറഞ്ഞു. വിദ്യാർത്ഥി പ്രതിനിധി കുമാരി കൃഷ്ണ ആശംസാപ്രസംഗം നടത്തി.  ശാന്തിനികേതൻ ഡയറക്ടർ ശ്രീ ഷാജു ഭായ് ശോഭിന്ദ്ര സ്മൃതിവനവത്ക്കരണത്തിന് തുടക്കം കുറിച്ചു. സ്കൂളിലെ ചിത്രകലാധ്യാപകൻ സുരേഷ് ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന മൺവര പരിപാടിയെ വേറിട്ട അനുഭവമാക്കി തീർത്തു.

Leave a Reply

Your email address will not be published.