സമൃദ്ധിയുടെ കൊയിലാണ്ടി ക്ലസ്റ്റർ തല ഉദ്ഘാടനം കൊളത്തൂർ എസ്. ജി. എം. ജി .എച്ച് .എസ് .എസിൽ എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ എസ്. ശ്രീചിത്ത് നിർവ്വഹിച്ചു

കൊളത്തൂർ :നാഷണൽ സർവീസ് സ്കീം പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷ തൈ നടീൽ പദ്ധതിയായ സമൃദ്ധിയുടെ കൊയിലാണ്ടി ക്ലസ്റ്റർ തല ഉദ്ഘാടനം കൊളത്തൂർ എസ്. ജി. എം. ജി .എച്ച് .എസ് .എസിൽ എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ എസ്. ശ്രീചിത്ത് നിർവ്വഹിച്ചു.
എൻ.എസ്.എസ് വൊളണ്ടിയർമാർ തയ്യാറാക്കിയ ഫലവൃക്ഷത്തൈകൾ സ്കൂൾ കോമ്പൗണ്ടിലും പരിസരത്തുള്ള വീടുകളിലും നട്ടുപിടിപ്പിച്ച് പരിപോഷിപ്പിക്കുന്ന പദ്ധതിയാണ് സമൃദ്ധി .കൊളത്തൂർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ക്ലസ്റ്റർ കോഡിനേറ്റർ കെ. പി .അനിൽകുമാർ, പ്രോഗ്രാം ഓഫീസർ കെ. ജിത, കെ.വി.ഷിബു, അനിൽ കിഷോർ, കെ.ദിനേഷ് , ടി. എം.ജയപ്രഭ , സി.കെ.ശ്രുതി , മാളവിക ആർ രാജേഷ്,മാധവ് മുരളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് വേണ്ടി പ്രശ്നോത്തരി മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published.