എലിപ്പനി; മുന്‍കരുതലുകള്‍ എടുക്കണം

മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കുകയും ഡോക്ടറുടെ അടുത്തെത്തി വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം. കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടിലും മലിനമായ മണ്ണിലും ഇറങ്ങാതിരിക്കുകയും ജോലിക്കായി ഇറങ്ങേണ്ടി വന്നാല്‍ മുറിവുകള്‍ വെള്ളം കടക്കാത്തവിധം പൊതിഞ്ഞു സൂക്ഷിക്കുകയും വേണം. കൈയുറകളും കാലുറകളും ധരിക്കുകയും ജോലി ചെയ്യുന്ന കാലയളവില്‍ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുകയും വേണം. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്‌സിസൈക്ലിന്‍ ഗുളിക സൗജന്യമായി ലഭിക്കുമെന്ന് ഡി എം ഒ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നെസ്റ്റിൽ പരിസ്ഥിതി ദിന ആഘോഷം

Next Story

വികസന പദ്ധതികളിൽ പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന വേണം – യു.കെ കുമാരൻ

Latest from Local News

മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം ഇന്ന്

മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം ഇന്ന് എം.കെ.രാഘവൻ എം.പി കോഴിക്കോട് കെ. കരുണാകരൻ സ്മാരക മന്ദിരത്തിലെ

പിഷാരികാവിലെ പ്രസാദപ്പുരക്ക് തറക്കല്ലിട്ടു

പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുതുതായി നിർമിക്കുന്ന പ്രസാദപുരക്ക് ക്ഷേത്രം മേൽശാന്തി എൻ. നാരായണൻമൂസദ്‌ തറക്കല്ലിട്ടു. നിവേദ്യം, പ്രസാദം എന്നിവ

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക സമ്മേളനം സി കെ ജി. കാന്റീൻ ഹാളിൽ പ്രസിഡന്റ്‌ രവീന്ദ്രൻ

അടിക്കാടിന് തീപിടിച്ചു

അടിക്കാടിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം 3:00 മണിയോടുകൂടിയാണ് ചെങ്ങോട്ട് കാവ് 14 വാർഡിൽ എടക്കുളത്ത് നന്ദന ഹൗസിൽ ഫന്യദാസിന്റെ ഉടമസ്ഥലുള്ള പറമ്പിലെ

പുറക്കാമല പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശം: ഹരീഷ് വാസുദേവൻ

മേപ്പയ്യൂർ: പുറക്കാമല പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയാണെന്ന് പ്രശസ്ത പരിസ്ഥിതിപ്രവർത്തകൻ ഹരീഷ് വാസുദേവൻ അഭിപ്രായപ്പെട്ടു. കരിങ്കൽ ക്വാറിക്ക് പ്രവർത്തനാനുമതി നൽകുന്നതിനെതിരായ പ്രദേശവാസികളുടെ ആവശ്യങ്ങൾ