എടക്കുളം: എടക്കുളം വിദ്യാതരംഗിണി എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘വഴിയിലൊരു ഫലം’പരിപാടിയ്ക്ക് തുടക്കമായി.പരിസ്ഥിതി പ്രവർത്തകനും ജൈവ കർഷകനുമായ പി.ഉണ്ണി ഗോപാലൻ മാസ്റ്റർ വൃക്ഷ തൈ നട്ടു കൊണ്ടു പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ക്ലാസ്സെടുത്തു.പ്രധാനാധ്യാപിക എ അഖില ആമുഖഭാഷണം നടത്തി.തുടർന്ന് പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾ വഴിയോരങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ടു. ‘എന്റെ മരം’ പദ്ധതിയുടെ ഭാഗമായി കുട്ടികൾ അവരുടെ വീട്ടുമുറ്റത്ത് ഓരോ തൈകൾ നട്ട് അതിനെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. പരിസ്ഥിതി ക്ലബ് കൺവീനവർ എം വി ബബീഷ് നേതൃത്വം നൽകി.