കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഇന്ന് മുതൽ. ജൂണ്‍ ഒമ്പതു വരെയാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയുള്ള ആദ്യ പരീക്ഷയാണിത്. ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 10 നും നടക്കും.

ഒരു ദിവസം പരമാവധി 18,993 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു പരീക്ഷാ കേന്ദ്രത്തില്‍ ഒരേ സമയം പരമാവധി 126 കുട്ടികള്‍ക്ക് വരെ പരീക്ഷ എഴുതാം. എല്ലാ കേന്ദ്രങ്ങളിലും കരുതല്‍ കമ്പ്യൂട്ടറുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റില്‍ പരീക്ഷ നടത്തിപ്പിനായി പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. നോഡല്‍ ഓഫീസര്‍ക്കായിരിക്കും ജില്ലകളിലെ മേല്‍നോട്ട ചുമതല. 130 കേന്ദ്രങ്ങളിലും പ്രത്യേക കോര്‍ഡിനേറ്റര്‍മാരും നിരീക്ഷകരും ഉണ്ടായിരിക്കും.

ദുബായ് കേന്ദ്രത്തില്‍ ജൂണ്‍ 6നും മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള മറ്റു കേന്ദ്രങ്ങളിലെല്ലാം ജൂണ്‍ അഞ്ചിന് തന്നെയും പരീക്ഷ തുടങ്ങും. ബിഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ജൂണ്‍ 6 ന് ഉച്ചയ്ക്ക് ശേഷം 3.30 മുതല്‍ 5 മണി വരെ നടക്കും. സാങ്കേതിക കാരണത്താല്‍ ഏതെങ്കിലും കേന്ദ്രത്തില്‍ പരീക്ഷ തുടങ്ങാന്‍ വൈകിയാല്‍ പരീക്ഷാ സമയം അതനുസരിച്ച് പുനഃക്രമീകരിക്കും. മഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും യുപിഎസ് ബാക്ക്-അപ്പും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ രാവിലെ 7.30ന് പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ബയോമെട്രിക് വിവരങ്ങള്‍ നല്‍കണം. 9.30നു ശേഷം പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കില്ല. രാവിലെ 9.45ന് വിദ്യാര്‍ഥികളുടെ ലോഗിന്‍ വിന്‍ഡോയില്‍ 15 മിനുട്ടുള്ള മോക്ക് ടെസ്റ്റ് തുടങ്ങും, ടൈമര്‍ സീറോയില്‍ എത്തുമ്പോള്‍ പരീക്ഷ ആരംഭിക്കും. ബി ഫാം പ്രവേശനത്തിനുള്ള വിദ്യാര്‍ഥികള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡ് ക്യാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലഭ്യമായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം അഡ്മിറ്റ് കാര്‍ഡില്‍ പരമാര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൂടി നിര്‍ബന്ധമായും ഹാജരാക്കണം.

Leave a Reply

Your email address will not be published.

Previous Story

പരിസ്ഥിതിദിന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Next Story

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രീ പിഷാരികാവ് ദേവസ്വം ക്ഷേത്ര പരിസരത്ത് ഔഷധ സസ്യ തൈകൾ നട്ടു

Latest from Main News

ക്രിസ്മസ് – പുതുവത്സര ബമ്പർ ഒന്നാം സമ്മാനം കോട്ടയത്തു വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പർ (BR 107) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XC 138455 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ

റിപ്പബ്ലിക് ദിന പരേഡ്: അഭിമാനമാകാന്‍ കേരള എന്‍.എസ്.എസ് ടീം

ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനൊരുങ്ങി 12 അംഗ കേരള എന്‍.എസ്.എസ് ടീം. പരേഡിനും ഇതുമായി ബന്ധപ്പെട്ട

വിംഗ്‌സ് ഇന്ത്യ 2026ല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ലൈന്‍ വിഭാഗം വിജയിയായി

വിംഗ്‌സ് ഇന്ത്യ 2026ല്‍ എയര്‍ലൈന്‍ വിഭാഗം വിജയിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജനുവരി 28ന് കേന്ദ്ര വ്യോമയാന മന്ത്രാലയം, ഫിക്കി, എയര്‍പോര്‍ട്ട്

അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ടെന്ന് ഇ ശ്രീധരൻ

അതിവേ​ഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ടെന്ന് ഇ ശ്രീധരൻ. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ അറിയിച്ചു. മണിക്കൂറിൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 28 ലേക്ക് മാറ്റി

ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 28 ലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ്