സ്കോൾ- കേരള മുഖേന 2024-25 അധ്യയന വർഷത്തെ രണ്ടാം വർഷ ഹയർസെക്കണ്ടറി കോഴ്സ് പുനഃപ്രവേശനത്തിന് ജൂൺ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം

സ്കോൾ- കേരള മുഖേന 2024-25 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുന: പ്രവേശനം ആഗ്രഹിക്കുന്ന നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് www.scolekerala.org എന്ന വെബ് സൈറ്റ് മുഖേന ജൂൺ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പ്രവേശന യോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്കോൾ- കേരള വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാർഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കണ്ടറി കോഴ്സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കുന്നതായിരിക്കും.

ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകരുടെ പ്രിന്റ് ഔട്ടും, നിർദ്ദിഷ്ട രേഖകളും എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ- കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം- 695 012 എന്ന മേൽവിലാസത്തിൽ നേരിട്ടോ സ്പീഡ്/ രജിസ്ട്രേഡ് തപാൽ മാർഗ്ഗമോ ജൂൺ 26നകം എത്തിക്കേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

2024ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Next Story

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അഞ്ചാം പ്രതിയായ പോലീസുകാരന് മുന്‍കൂര്‍ ജാമ്യം

Latest from Main News

തോരായിക്കടവ് എസ്.സി. ഉന്നതിയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം; ഷാഫി പറമ്പിൽ എം.പി. 9 ലക്ഷം രൂപ അനുവദിച്ചു

ചേമഞ്ചേരി പഞ്ചായത്തിലെ തോരായിക്കടവ് എസ്.സി. ഉന്നതി നിവാസികളുടെ ദീർഘകാലമായുള്ള വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന

ക്രിസ്മസ് – പുതുവത്സര ബമ്പർ ഒന്നാം സമ്മാനം കോട്ടയത്തു വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പർ (BR 107) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XC 138455 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ

റിപ്പബ്ലിക് ദിന പരേഡ്: അഭിമാനമാകാന്‍ കേരള എന്‍.എസ്.എസ് ടീം

ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനൊരുങ്ങി 12 അംഗ കേരള എന്‍.എസ്.എസ് ടീം. പരേഡിനും ഇതുമായി ബന്ധപ്പെട്ട

വിംഗ്‌സ് ഇന്ത്യ 2026ല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ലൈന്‍ വിഭാഗം വിജയിയായി

വിംഗ്‌സ് ഇന്ത്യ 2026ല്‍ എയര്‍ലൈന്‍ വിഭാഗം വിജയിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജനുവരി 28ന് കേന്ദ്ര വ്യോമയാന മന്ത്രാലയം, ഫിക്കി, എയര്‍പോര്‍ട്ട്