വികസനത്തിൻ്റെ പേരിൽ നടക്കുന്ന അനിയന്ത്രിതമായ പരിസ്ഥിതി വിനാശം ആശങ്കാജനകമാണെന്ന് എഴുത്തുകാരൻ യു.കെ കുമാരൻ പറഞ്ഞു. ഹൈവേ വികസനത്തിൻ്റെ പേരിൽ പതിനായിരക്കണക്കിന് മരങ്ങളാണ് വെട്ടിനശിപ്പിക്കപ്പെട്ടത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയുന്ന രീതിയിൽ ഇവയ്ക്കൊന്നും പകരം വെക്കലുകൾ ഉണ്ടാവുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റിന് മുൻപിൽ, കേരള എൻ.ജി.ഒ. അസോസിയേഷൻ സുവർണ്ണ ജൂബിലി സ്മാരക വൃക്ഷത്തൈ നടൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡണ്ട് സജീവൻ പൊറ്റക്കാട്ട് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ എഴുത്തുകാരൻ മോഹനൻ പുതിയോട്ടിൽ , എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. പ്രദീപൻ , സംസ്ഥാന സെകട്ടറിയേറ്റ് അംഗം ബിനു കോറോത്ത്, ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ദിനേശൻ, പി ബിന്ദു, കന്മന മുരളീധരൻ ജില്ലാ ട്രഷറർ വി.പി രജീഷ് കുമാർ, ജില്ല നേതാക്കളായ സന്തോഷ് കുനിയിൽ, കെ.പി സുജിത എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി സന്തോഷ് പി.കെ സ്വാഗതവും, ട്രഷറർ കെ ടി നിഷാന്ത് നന്ദിയും പറഞ്ഞു. ബ്രാഞ്ച് ഭാരവാഹികളായ മനോജ് കുമാർ, രമേശൻ വി.വി, സുബീഷ്, പ്രഗിൽ, നിധിൻ, അനുരാഗ് എന്നിവർ നേതൃത്വം നൽകി