കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ നാടെങ്ങും ആചരിച്ചു.വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറിയും വിദ്യാർത്ഥികൾ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി. അരിക്കുളം യു.പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും റോഡരികിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമസേനക്ക് കൈമാറി. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഭീകരത തിരിച്ചറിയുന്നതോടൊപ്പം പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കാനുള്ള സന്ദേശം പകരുന്നതുമായി ഈ പ്രവർത്തനം. അരിക്കുളം പഞ്ചായത്ത് ഓഫിസ് മുതൽ പാറക്കണ്ടം ബസ് സ്റ്റോപ്പ് വരെ റോഡിരികത്തു നിന്ന് മാത്രം പ്ലാസ്റ്റിക് കുപ്പികളും കവറുകളുമായി ഏഴ് ചാക്ക് മാലിന്യം ശേഖരിച്ചു.പി .ടി എ പ്രസിഡന്റ് ഇ.പി.രതീഷ്, വാർഡ് മെമ്പർ കെ . എം. അമ്മദും സംസാരിച്ചു.ശേഖരിച്ച മാലിന്യം ഒമ്പതാം വാർഡ് ഹരിതകർമസേന അംഗങ്ങളായ സരോജിനിയും രജിതയും ഏറ്റുവാങ്ങി.