ചേമഞ്ചേരി യു.പി സ്കൂളിൾ പരിസ്ഥിതി ദിനാചരണവും കാർഷിക ക്ലബ്ബ് ഉദ്ഘാടനവും നടത്തി

/

ചേമഞ്ചേരി യു.പി സ്കൂളിലെ പരിസ്ഥിതി ദിനാചരണവും കാർഷിക ക്ലബ്ബ് ഉദ്ഘാടനവും ചേമഞ്ചേരി കൃഷി ഓഫീസർ വിദ്യാബാബു നിർവ്വഹിച്ചു. ഈ വർഷം സ്കൂളിൽ നടപ്പിലാക്കുന്ന
‘കറിവേപ്പിൻ തോപ്പ്’, ‘വാഴത്തോപ്പ്’ പദ്ധതികൾക്ക് കൃഷി വകുപ്പ് ഓഫീസർ തുടക്കം കുറിച്ചു.

അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീ മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സജിത സി.കെ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി പ്രതിനിധി ഹാസിം ഹബീബുള്ള പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീഷു കെ.കെ, മുഹമ്മദ് ഷരീഫ്, മിഥ്ലജ് എന്നിവർ സംസാരിച്ചു. കാർഷിക ക്ലബ്ബ് കോർഡിനേറ്റർ ഷംന ടീച്ചർ സ്വാഗതവും എസ്.ആർ.ജി കൺവീനർ അനൂദ കെ.വി നന്ദിയും പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published.