വടകരയുടെ എം.പി ഷാഫി തന്നെ

 

മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും വിജയക്കൊടി നാട്ടിയ വടകരയിൽ ഷാഫിയും വളരെ ഉയരത്തിൽ തന്നെ വിജയക്കൊടി നാട്ടി. സംസ്ഥാനതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നു വടകര.നിലവിലുള്ള എം.പി കെ. മുരളീധരനെ അപ്രതീക്ഷിതമായി തൃശ്ശൂരിലേക്ക് മാറ്റിയാണ് ഒരു സർജിക്കൽ സ്ട്രൈക്കിലൂടെ പാലക്കാട് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ ഷാഫി പറമ്പിലിന്നെ വടകരയിൽ കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥിയാക്കിയത്. ഒരു അനായാസ വിജയം ഇത്തവണ കൈവരിക്കാമെന്ന് എൽ.ഡി.എഫിന്റെ സ്വപ്നങ്ങൾക്ക് ഇതോടെ ഇളക്കം തട്ടി. ഷാഫിയെ വളരെ ഭീഷണിയോടെയാണ് ഇടതു മുന്നണി കണ്ടത്. അത് വടകരയിൽ സംഭവിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് മുന്നൊരുക്കം നടത്തുന്നതിനു മുൻപേ മുൻ ആരോഗ്യവകുപ്പ് മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ഭാവി മുഖ്യമന്ത്രിയായി പാർട്ടി പരിഗണിക്കുകയും ചെയ്ത കെ.കെ. ശൈലജയെ രംഗത്തിറക്കി വടകരയിൽ എൽ.ഡി.എഫ് വലിയ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ ഷാഫി വന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. യുവജനങ്ങളുടെ വലിയൊരു പിന്തുണ അദ്ദേഹത്തിനുണ്ടായി. നവമാധ്യമങ്ങളിലൂടെ എൽ.ഡി.എഫും യു.ഡി.എഫും പോരടിച്ചു. കെ. കെ. ശൈലജയും ഷാഫി പറമ്പിലും അതിശക്തമായ പോരാട്ടമാണ് വടകരയിൽ കാഴ്ചവെച്ചത്. ഒടുവിൽ റിസൾട്ട് വന്നപ്പോൾ തലശ്ശേരിയിൽ എ .എം. ഷംസീറും കൂത്തുപറമ്പിൽ കെ കെ ശൈലജയും നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തേക്കാൾ വലിയ ഭൂരിപക്ഷം ഷാഫിക്ക് ലഭിച്ചു. കൊയിലാണ്ടി , വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലും യു.ഡി.എഫ് വലിയ മുന്നേറ്റം നേടിയിരിക്കുകയാണ്. അടുത്തവർഷം നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും തൊട്ടടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വിജയം പ്രതിഫലിക്കും എന്നത് തീർച്ചയാണ്.

 

വടകര ലോക്സഭാ മണ്ഡലത്തിൽ വിജയിച്ചതോടെ പാലക്കാട് നിന്നുള്ള നിയമസഭാ അംഗത്വം ഷാഫി പറമ്പിൽ നിന്ന് രാജിവെക്കും. അതോടെ പാലക്കാട് മണ്ഡലത്തിൽ ഒരു ഉപതെരഞ്ഞെടുപ്പിനു കൂടി കളമൊരുങ്ങുകയാണ്. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലായിരിക്കും ഇനി നേർക്കുനേർ പോരാടുക.കഴിഞ്ഞ തവണ പാലക്കാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന മെട്രോമാൻ ശ്രീധരനെ പരാജയപ്പെടുത്തിയാണ് ഷാഫി പറമ്പിൽ വിജയിച്ചത്.ആ തിരഞ്ഞെടുപ്പിൽ പലതവണ ലീഡ് മാറിമറിയും ശ്രീധരൻ വിജയിക്കുമെന്ന് ഒരു ഘട്ടം ഉണ്ടാവുകയും ചെയ്തതാണ്.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം

Next Story

വടകരയിലെ വിജയം ആർ.എം.പിയുടേത് കൂടി

Latest from Main News

ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് പാഠഭാഗം ഉൾക്കൊള്ളിക്കുക. ഇതുമായി ബന്ധപ്പെട്ട

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കോവിഡ് വാക്സിനുകൾ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കൽപ്പറ്റയിൽ നിർമ്മാണം നടക്കുന്ന ടൗൺഷിപ്പ്

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ച നീളുന്ന ചികിത്സക്കായി അമേരിക്കയിലേക്ക്. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ

സ്കൂളുകളിൽ മതപ്രാർഥന ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചന ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി

സ്കൂളുകളിൽ മതപ്രാർഥന ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചന ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ്