അഭയം പ്രവേശനോത്സവം വി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു

അഭയം പ്രവേശനോത്സവം വി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ മക്കൾക്കും അവരുടെ കുടുംബത്തിനും നാളെയെക്കുറിച്ചുള്ള ഭയമില്ലാതെ ജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അഭയം നൽകി വരുന്നതെന്ന് കവി സത്യചന്ദ്രൻ പൊയിൽക്കാവ് പ്രസ്താവിച്ചു. അഭയം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.ടി.എ.പ്രസിഡണ്ട് എ.പി അജിത അധ്യക്ഷത വഹിച്ചു. രണ്ടു പതിറ്റാണ്ടുകാലമായി അഭയം സ്പെഷൽ സ്കൂളിൽ പാചക വിഭാഗത്തിൽ പ്രവർത്തിച്ചു സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ഗിരിജക്കുള്ള സ്നേഹാദരം പരിപാടിയും നടന്നു. ജനറൽ സിക്രട്ടറി മാടഞ്ചേരി സത്യനാഥൻ ആദരഭാഷണം നടത്തി. പ്രിൻസിപ്പൽ പി.കെ ബിത, കെ.പി ഉണ്ണിഗോപാലൻ, പി.പി വാണി, സി.കെ അബ്ദുറഹിമാൻ, പൊറോളി ബാലകൃഷ്ണൻ, ജുഷ്ണ, കെ.വി ബിന്ദു സംസാരിച്ചു

Leave a Reply

Your email address will not be published.