കൊയിലാണ്ടി നിയോജക മണ്ഡലം സ്‌കൂൾ പ്രവേശനോത്സവം പന്തലായനി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നിയോജക മണ്ഡലം സ്‌കൂൾ പ്രവേശനോത്സവം പന്തലായനി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ കെ.പി സുധ അധ്യക്ഷയായ ചടങ്ങിൽ സംഗീത സംവിധായകനും, പിന്നണി ഗായകനുമായ അജയ് ഗോപാൽ മുഖ്യാതിഥിയായി. പ്രിൻസിപ്പാൾ എ.പി പ്രഭീത് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻ്റ് പി എം ബിജു, വൈസ് പ്രസിഡൻ്റ് പ്രമോദ് രാരോത്ത്, വാർഡ് കൗൺസിലർ പ്രജീഷ, എം പി ടി എ പ്രസിഡൻ്റ് ജെസ്സി, എസ് എസ് ജി ചെയർമാൻ പി.കെ രഘുനാഥ് , സ്റ്റാഫ് സെക്രട്ടറിമാരായ സി.വി ബാജിത് , ശ്രീജിത്ത് എന്നിവരും എസ്. എസ്. ജി കൺവീനർ അൻസാർ കൊല്ലം സംസാരിച്ചു.

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് മണിയൂർ രചിച്ച സ്കൂളിലെ സംഗീത അധ്യാപിക ഡോക്ടർ ദീപ്നാ അരവിന്ദ് സംഗീത സംവിധാനം നിർവഹിച്ച സ്കൂളിലെ കൊച്ചു ഗായകർ പാടിയ പ്രവേശനോത്സവ ഗാനം വേദിയിൽ അവതരിപ്പിച്ചു.

സ്കൂൾ ലൈബ്രറിയുടെ നേതൃത്വത്തിൽ 53 വിദ്യാർഥികൾ ചേർന്ന് രചിച്ച “കുട്ടികളെ അമ്പരപ്പിച്ച പുസ്തകങ്ങൾ ” പിടിഎ പ്രസിഡൻ്റ് എം.എൽ.എ ക്കും മുഖ്യാതിഥിക്കും കൈമാറി.

Leave a Reply

Your email address will not be published.

Previous Story

മത്സ്യകുളങ്ങളില്‍ നട്ടര്‍ വളര്‍ത്താം; നിബന്ധനകളോടെ

Next Story

അഭയം പ്രവേശനോത്സവം വി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു

Latest from Local News

കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂർണമായും കത്തി നശിച്ചു

കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ (വ്യാഴം) രാത്രി 11 മണിയോടെ അമ്പലവയലിൽ നിന്നും കോഴിക്കോട്

ഏക്കാട്ടൂർ മാതൃകാഅങ്കണവാടിക്ക് ഉമ്മൻചാണ്ടി ചാരിറ്റബിൾ സെൻ്ററിൻ്റെ സ്നേഹ സമ്മാനം

അരിക്കുളം: ഏക്കാട്ടൂർ മാതൃകാ അങ്കണവാടിക്ക് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ മിക്സി കൈമാറി. സ്നേഹ പൂർവം കുഞ്ഞുങ്ങൾക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ്

കൊടുവള്ളിയിൽ എംഎസ്എഫ് വിദ്യാർഥി റാലി ശനിയാഴ്ച; കാലാജാഥ പ്രയാണമാരംഭിച്ചു

കൊടുവള്ളി : ‘ഐക്യം, അതിജീവനം, അഭിമാനം’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന എം.എസ്എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള കൊടുവള്ളി നിയോജക മണ്ഡലം വിദ്യാർഥി