കൂമുള്ളി – കൊളത്തൂർ റോഡ് ഇനിയും തുറന്നില്ല, വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ വലയുന്നു

അത്തോളി കൂമുള്ളി – കൊളത്തൂർ റോഡിലെ പാലങ്ങൾ തുറക്കാത്തതിനാൽ കൊളത്തൂരിലേക്കും കൊളത്തൂർ ഹൈസ്കൂളിലേക്കുമുള്ള യാത്ര ദുരിതമാകും. വിദ്യാർഥികൾ അടക്കമുള്ളവരെ ഇത് ബാധിക്കും. കൂമുള്ളിയിൽ നിന്നും ചീക്കിലോട് നിന്നുമുള്ള ബസ്സുകളെ മാത്രം ആശ്രയിച്ചാണ് ഇവിടെ വിദ്യാർത്ഥികൾ എത്തിച്ചേരുന്നത്. ഭഗവതി ചാൽ ക്ഷേത്രത്തിനു സമീപത്തെ ഓവു പാലത്തിൻ്റെ പണിക്കായി റോഡ് അടച്ചതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും ഓടാൻ കഴിയുന്നില്ല.

റോഡ് നവീകരണത്തിന്റെ ഭാഗമായിട്ടാണ് ഓവുപാലങ്ങളും ഓവുചാലുകളും മാറ്റി നിർമിക്കുന്നത്. കേന്ദ്ര റോഡ്സ് ഫണ്ടിൽ നിന്നാണ് കൊളത്തൂർ റോഡ് നവീകരണത്തിനുള്ള ഫണ്ട് ലഭിച്ചത്. കോൺക്രീറ്റ് കഴിഞ്ഞിട്ടും പാലങ്ങൾ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടില്ല. ഈ റൂട്ടിലെ ഗതാഗതം ഒരു മാസമായി നിലച്ചിരിക്കുന്നത്. കൂമുള്ളി മുതൽ കൊളത്തൂർ വരെ ആറ് ഓവു പാലങ്ങളാണ് നിർമ്മിക്കുന്നത്. മിക്കവാറും എല്ലാ പാലത്തിന്റെയും കോൺക്രീറ്റ് ജോലികൾ രണ്ടാഴ്ചമുമ്പ് പൂർത്തീകരിച്ചതാണ്. എന്നിട്ടും റോഡ് തുറന്നു കൊടുത്തിട്ടില്ല.

കോതങ്കലിൽ നിന്നും കുറവാളൂർ വഴിയാണ് ചെറിയ വാഹനങ്ങൾ കടന്നുപോകുന്നത്. ആറ് ബസുകളോടിയിരുന്ന റൂട്ടിൽ എല്ലാ ബസ്സുകളും കൂമുള്ളിയിലും ചീക്കിലോട്ടു നിന്നും തിരിച്ചു പോവുകയാണ്. റോഡ് പുനർ നിർമാണത്തിൻ്റെ ഭാഗമായി ആറ് ഓവുപാലങ്ങൾ മാറ്റിപ്പണിയുന്നുണ്ടെങ്കിലും കൊളത്തൂർ വയലിലെ പ്രധാനപ്പെട്ട കല്ലറത്താഴെ ഓവുപാലം ഈ നിർമാണ ഘട്ടത്തിൽ പുതുക്കി പണിയുന്നില്ല. ഇതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. അതോടൊപ്പം കെ.വി. എൽ.പി സ്കൂളിന് മുമ്പിലും കൊളത്തൂർ ഹൈസ്കൂളിന് സമീപവും ആവശ്യത്തിനുള്ള ഓവുചാൽ നിർമിക്കുന്നില്ലെന്നും പരാതിയുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭ പ്രതിഭാസംഗമം സംഘടിപ്പിച്ചു

Next Story

സ്കൂൾ പ്രവേശനോത്സവം സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

Latest from Local News

വെസ്റ്റ്ഹിൽ ചന്ദ്ര വില്ലയിൽ കെ.വി മാധവി അന്തരിച്ചു

കോഴിക്കോട്  വെസ്റ്റ്ഹിൽ ചന്ദ്ര വില്ലയിൽ കെ.വി മാധവി (86) അന്തരിച്ചു. (കിഴക്കെ വളപ്പിൽ, കൊങ്ങന്നൂർ, അത്തോളി). ഭർത്താവ് പരേതനായ മാളിയേക്കൽ ശങ്കരൻ

മലർവാടി മഴവില്ല് – ബാല ചിത്രരചനാ മത്സരം നടത്തി

മലർവാടി ബാലസംഘം സംഘടപ്പിക്കുന്ന സംസ്ഥാന ബാല ചിത്രരചനാ മത്സരത്തിന്റെ കീഴരിയൂർ മേഖലാതല മത്സരം ഫെയ്ത്ത് കിഡ്സ് ഗാർഡനിൽ വെച്ച് നടന്നു. വിജയികൾക്ക്

ചേമഞ്ചേരി പൂക്കാട് വടക്കെപൂക്കാട്ടിൽ രഞ്ജിത്ത് അന്തരിച്ചു

ചേമഞ്ചേരി പൂക്കാട് വടക്കെപൂക്കാട്ടിൽ രഞ്ജിത്ത്(50) അന്തരിച്ചു. അച്ഛൻ പരേതനായ ശങ്കരൻ, അമ്മ ലീല, ഭാര്യ ജിപ്സ.മക്കൾ അനുഷ്ക, ആദിശങ്കർ.സഹോദരങ്ങൾ ദിനേശൻ, ശശി,

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 26 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 26 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.       1.കാർഡിയോളജി വിഭാഗം ഡോ :