ഇന്ന് സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ എത്തിയ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ എത്തിയ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്. അടിച്ച് കേറി വാ മക്കളെ… എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലാണ് കേരള പൊലീസ് നിര്‍ദേശങ്ങള്‍ പങ്കുവെച്ചത്.

ഒന്നിലധികം കുറിപ്പുകളിലായാണ് ഓരോ സന്ദര്‍ഭങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളും കേരള പൊലീസ് വിവരിച്ചത്. എന്ത് ആവശ്യത്തിനും തങ്ങളെ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചോളാനും കൂടെ ഉണ്ടാവുമെന്നും പൊലീസ് ഉറപ്പ് നല്‍കി കൊണ്ടാണ് കുറിപ്പുകള്‍. ‘ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്. എപ്പോള്‍ വേണമെങ്കിലും 112 എന്ന നമ്പറില്‍ വിളിയ്ക്കാം. എല്ലാവിധ ആശംസകളും നേരുന്നു.’- കേരള പൊലീസ് കുറിച്ചു.

മാര്‍ഗനിര്‍ദേശങ്ങള്‍:

1. ആരില്‍നിന്നെങ്കിലും മോശം പെരുമാറ്റമുണ്ടായാല്‍ ഉടന്‍ അധ്യാപകരെ അറിയിക്കുക. ചുറ്റിലേയ്ക്കും തലയുയര്‍ത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്.

2. ഒരുതരത്തിലുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. ലഹരി ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധ്യാപകരെയോ പോലീസിനെയോ അറിയിക്കുക

3.അപരിചിതരുമായി ചങ്ങാത്തത്തിലാകുകയോ, അവര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കുകയോ ചെയ്യരുത്.

4.റോഡിലൂടെ നടക്കുമ്പോള്‍ വലതുവശം ചേര്‍ന്ന് നടക്കുക. സീബ്ര ലൈനില്‍ മാത്രം റോഡ് മുറിച്ച് കടക്കുക.

5.മൊബൈല്‍ ഫോണുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്രവായന ശീലമാക്കുക. സോഷ്യല്‍ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക.

Leave a Reply

Your email address will not be published.

Previous Story

ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

Next Story

പന്തലായനി ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു

Latest from Main News

നിപ ജാഗ്രത സദസ്സുകള്‍ക്ക് തുടക്കം ; ആദ്യ സദസ്സ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

  നിപ വൈറസിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജാഗ്രത സദസ്സുകള്‍ക്ക് തുടക്കം. ക്യാമ്പസ്സിലെ വണ്‍ ഹെല്‍ത്ത്

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി ശിലയിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി ശിലയിട്ടു.ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍

ദീപക് ആത്മഹത്യ കേസ്; പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത സമർപ്പിച്ച ജാമ്യപേക്ഷയുടെ പരിഗണന തിങ്കളാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ

വിദേശപഠനം: പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും 2026-27 വർഷത്തെ ഉന്നതി ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ

വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല

മരണാനന്തര ബഹുമതിയായി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. പാർട്ടി നിലപാടും മുൻപ് കമ്മ്യൂണിസ്റ്റ് നേതാക്കൾ