കൊയിലാണ്ടി: സംശയാസ്പദമായ മരണത്തിൽ ഫോറൻസിക് സർജൻ്റെ വിദഗ്ദ്ധ അഭിപ്രായം നിർദ്ദേശിച്ച കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തിയ വർക്കെതിരേ നടപടിയെടുക്കണമെന്ന് കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മരണകാരണം വ്യക്തമല്ലാതെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുമ്പോൾ ഫോറൻസിക് വിദഗ്ദ്ധൻ്റെ അഭിപ്രായം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് തുടർ നടപടികൾക്കായി ഫോറൻസിക് സർജൻ്റെ സേവനം ലഭ്യമായ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കോഴിക്കോട് ബീച്ചാശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി റഫർ ചെയ്തത്.
എന്നാൽ ഡ്യൂട്ടി ഡോക്ടറെ വളഞ്ഞു വെച്ച് അസഭ്യവർഷം നടത്തുകയും കൈയേറ്റം നടത്താൻ ശ്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമാണ് ചിലർ ചെയ്തത്. ഇക്കാര്യത്തിൽ കെ.ജി.എം.ഒ.എ കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുച്ചു. മരണകാരണം വ്യക്തമല്ലാതെ ഗവ. ആശുപ്രികളിലെത്തിക്കുന്ന മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി പോലീസിനെ അറിയിക്കേണ്ടത് ഡ്യൂട്ടി ഡോക്ടറുടെ നിയമപരമായ ഉത്തരവാദിത്വമാണ്. അതിനു ശേഷം ആ മൃതദേഹത്തിൻ്റെ ഉടമ പോലീസാണ്. പോസ്റ്റ്മോർട്ടം വേണമോ എന്നതിൻ്റെ ആവശ്യകത തീരുമാനിക്കേണ്ടത് പോലീസിൻ്റെ ഉത്തരവാദിത്വമാണ്.
മരണകാരണം സംശയാസ്പദമായ കേസുകളിൽ ഫോറൻസിക് വിദഗ്ധൻ്റെ വിദദ്ധ പരിശോധനയുടെ ആവശ്യകത തീരുമാനിക്കേണ്ടത് ഡ്യൂട്ടി ഡോക്ടറിൻ്റെ ഉത്തരവാദിത്വമാണ്.
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫോറൻസിക് സർജൻ്റെ തസ്തിക നിലവിലില്ല. കൊയിലാണ്ടി പോലെ ധാരാളം പോസ്റ്റ്മോർട്ടം നടക്കുന്ന ആശുപത്രികളിൽ ഫോറൻസിക് സർജൻ്റെ തസ്തിക സൃഷ്ടിക്കണമെന്ന് കെ.ടി.എം.ഒ.എ ആവശ്യപ്പെട്ടു.