കൊയിലാണ്ടി നഗരസഭയിലെ എസ്എസ്എൽസി പ്ലസ് ടു ഫുൾ A+ നേടിയവർക്കുള്ള അനുമോദനം സംഘടിപ്പിച്ചു. ചടങ്ങ് കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ കെ എ ഇന്ദിര, കെ ഷിജു ഇ.കെ അജിത്ത്, സി. പ്രജില കൗൺസിലർ വി. രമേശൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥ കെ. ലൈജു ടീച്ചർ നന്ദിയും പറഞ്ഞു.