മുസ്ലീം ലീഗ് പ്രവേശനം തള്ളി മുന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍

മുസ്ലീം ലീഗ് പ്രവേശനം തള്ളി മുന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍. ഇടതു മുന്നണിയില്‍ നിന്ന് പോകില്ലെന്നും മുസ്ലീം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ദേവര്‍കോവിലിനെ മുസ്ലീം ലീഗിലേക്ക് എത്തിക്കാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ഒരു സാഹചര്യത്തിലും ഇടതുപക്ഷ മുന്നണിക്ക് പുറത്തുപോകണമെന്ന ചിന്ത ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. മുസ്ലീം ലീഗ് മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവരുമായി ബന്ധപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

 ലീഗ് കേന്ദ്രങ്ങളില്‍ നിന്നാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട ആളുകളാണ് വാര്‍ത്തക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കെ എം ഷാജിയുമായി അടുത്ത ബന്ധമില്ലെന്നും നാഗര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു. ലീഗ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെ എം ഷാജി ചര്‍ച്ചക്ക് നേതൃത്വം നല്‍കിയെന്നായിരുന്നു പ്രചാരണം.

 

Leave a Reply

Your email address will not be published.

Previous Story

പൊയിൽക്കാവ് സ്വദേശി ഷിൽജ ലോറി തട്ടി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

Next Story

പൊയിൽക്കാവ് കുന്നുമ്മൽ ബാബു അന്തരിച്ചു

Latest from Main News

സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചു ദിവസമായി ക്രമീകരിക്കാനുള്ള സർക്കാർ നീക്കത്തിന് ഭരണ-പ്രതിപക്ഷ സംഘടനകളുടെ പിന്തുണ

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചു ദിവസമായി ക്രമീകരിക്കാനുള്ള സർക്കാർ നീക്കത്തോട് അനുകൂല നിലപാടുമായി ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ. സർക്കാർ

കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്കൂട്ടർ അപകടം; അച്ഛനും മകളും മരിച്ചു

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്‌കൂട്ടർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. തലക്കുളത്തൂർ സ്വദേശികളാണ് മരിച്ചത്. ജെഡിടി ആർട്‌സ്

കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു

മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീമായ ഭദ്രയുടെ ബസുകളാണ്

വടകര മണ്ഡലത്തിലെ കിഫ്ബി പദ്ധതി പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ തീരുമാനം

വടകര മണ്ഡലത്തിലെ കിഫ്ബി പദ്ധതി പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായതായി കെ.കെ രമ എം.എല്‍.എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സി.ഇ.ഒ ഡോ.

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാനാവില്ല’; സുപ്രിംകോടതി

 വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാൻ പ്രയാസമെന്ന് സുപ്രിംകോടതി. നിരന്തര ബലാത്സംഗം ഉണ്ടെന്ന വാദം നിലനിൽക്കില്ലെന്നും കോടതി