പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ക്ഷീരദിനം ആചരിച്ചു

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെ ക്ഷീരദിനം സമുചിതമായി ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തലോടെ ആരംഭിച്ച പരിപാടിയിലെത്തിയവർ ക്ഷീരദിന പ്രതിജ്ഞ ചെയ്തു. മുതിർന്ന ക്ഷീരകർഷകൻ, യുവ ക്ഷീരകർഷകൻ, കൂടുതൽ പാൽ അളക്കുന്ന ക്ഷീർകർഷകൻ, ഏറ്റവും കൂടുതൽ പശുക്കളെ വളർത്തുന്ന ക്ഷീര കർഷകൻ തുടങ്ങിയവരെ ആദരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉപഹാര സമർപ്പണം നടത്തി.


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ കാലിത്തീറ്റ വിതരണം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സംബന്ധിച്ച മുഴുവൻ ക്ഷീര കർഷകർക്കും കേരള ഫീഡ്സിന്റെ സഹായത്തോടെയുള്ള കാലിത്തീറ്റ കിറ്റ് സൗജന്യമായി വിതരണം ചെയ്തു.
ക്ഷീര മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ബ്ലോക്ക് ഡയറി ഫാം ഇൻസ്പെക്ടർ ജിഷ ഒ.കെ യും ക്ഷീരമേഖലയിലെ ബാങ്കിംഗ് സേവനം എന്ന വിഷയത്തിൽ പന്തലായി ബ്ലോക്ക് എഫ്. എൽ. സി രാധ സി.പി യും ക്ലാസെടുത്തു.


ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദുൽ ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അവിനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുഹറകാദർ, റജില, ജുബീഷ് ക്ഷീരോൽപാദക സംഘം പ്രസിഡണ്ടുമാരായ സത്യൻ എ.വി, എം.ടി മാധവൻ, കെ.വി രാധാകൃഷ്ണൻ, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ആലിക്കോയ പൂക്കാട് എന്നിവർ ആശംസകൾ നേർന്നുസംസാരിച്ചു. ബ്ലോക്ക് വികസന ഓഫീസർ സജിത പി സ്വാഗതവും ഗ്രാമപഞ്ചായത്ത് മെമ്പർ ഷരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

അവയവക്കടത്ത് കേസ്; പ്രധാനപ്രതി ഹൈദരാബാദിൽ പിടിയിൽ

Next Story

പയ്യോളി എസ്.ഐ സഞ്ചരിച്ച ജീപ്പ് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം

Latest from Local News

അത്തോളി ജി.വി.എച്.എസ്.എസ് സ്‌കിൽ ഡെവലപ്മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അത്തോളി :സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി അത്തോളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ്

പത്തു ലക്ഷം രൂപയിലധികം വില വരുന്ന അതി മാരക മയക്കു മരുന്നുമായി ആസാം സ്വദേശി കൊടുവള്ളി പോലീസിന്റെ പിടിയിൽ

കൊടുവള്ളി: അതിമാരക മയക്കു മരുന്നായ 12 ഗ്രാം ഹെറോയിനുമായി ആസാം നൗഗാൻ സ്വദേശി നസീം അഹമ്മദ് (27) നെ കൊടുവള്ളി പോലീസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..      1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ് 

വി.എം.കണ്ണേട്ടൻറെ വിയോഗം മണിയൂരിന് തീരാനഷ്ടം. മുല്ലപ്പള്ളി രാമചന്ദ്രൻ

മണിയൂർ : പ്രമുഖ കോൺഗ്രസ്‌ നേതാവും കലാസാംസ്‌കാരിക പ്രവർത്തകനും ,നാടക നടനും പ്രാസംഗികനും ആയിരുന്ന മണിയൂർ വി എം കണ്ണട്ടൻറെ വിയോഗം

വളാഞ്ചേരി മുന്‍സിപ്പാലിറ്റിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളാഞ്ചേരി സ്വദേശിനിയായ 42കാരിക്ക് ആണ് നിപ സ്ഥിരീകരിച്ചതെന്നും യുവതി