തലശ്ശേരി ജനറൽ ആശുപത്രിയിലെ ചർമ രോഗ വിദഗ്‌ധൻ ഡോ. കെ.വി.സതീഷ് സർവീസിൽ നിന്ന് വിരമിച്ചു. 28 വർഷമായി സർക്കാർ സർവീസിലുണ്ട്. രോഗികളുമായി ഹൃദയബന്ധം സൂക്ഷിക്കുന്ന ഡോക്ടറുടെ സേവന മനസ്ഥിതി ശരിക്കും തിരിച്ചറിഞ്ഞത് കഴിഞ്ഞ കോവിഡ് വേളയിലാണ്. ചർമരോഗത്തിന് മരുന്ന് കഴിക്കുന്നവർക്ക് ആശുപത്രിയിൽ എത്താൻ നിർവാഹമില്ല. ഡോക്ടർ കാണാതെ മരുന്നും കഴിക്കാനാവില്ല. ഈ ഘട്ട ത്തിൽ പല രോഗികളുടെയും ചർമത്തിൻ്റെ ഫോട്ടോ മൊബൈൽ ഫോണിലൂടെ വാങ്ങി പരിശോധിച്ച് മരുന്ന് നൽകിയതിലൂടെ രോഗികളുടെ പ്രിയങ്കരനായി മാറി.
കാസർകോട് മൂളിയാർ പി.എച്ച് സി,അരിക്കുളം പി.എച്ച്.സി, എരമംഗലം പി.എച്ച്.സി,കൊയിലാണ്ടി താലൂക്ക് ആശുപത്രി, ആലപ്പുഴ നൂറനാട് കുഷ്ഠരോഗാശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. തലശ്ശേരി ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ടിൻ്റെ ചാർജ് വഹിച്ചിരുന്നു .ഭാര്യ :ഡോ. പി.എസ് സീമ (ചീഫ് മെഡിക്കൽ ഓഫിസർ ഹോമിയോ ). മകൻ :ഡോ. വിഷ്ണു സായ്.