ചേലിയ കഥകളി വിദ്യാലയത്തിൽ നടന്നു വരുന്ന ദ്വിവത്സര കഥകളി പരിശീലന കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ നടന്നു വരുന്ന ദ്വിവത്സര കഥകളി പരിശീലന കോഴ്സിന്റെ 25-ാ മത്തെ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കുന്നു. തികച്ചും സൗജന്യമായ ഈ കോഴ്സിന്റെ കാലാവധി രണ്ടു വർഷമാണ്. നിലവിലുള്ള സ്കൂൾ വിദ്യാഭ്യാസത്തിന് തടസ്സം വരാത്ത വിധം ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും വൈകീട്ട് 2 മുതൽ 5 വരെ ആണ് ക്ലാസുകൾ നടക്കുന്നത്.ഇപ്രകാരം ഒരു മാസം 24-30 മണിക്കൂർ സമയം പരിശീലനം നടക്കുന്നു.

ഒപ്പം, ഏപ്രിൽ – മെയ് മാസങ്ങളിൽ നടക്കുന്ന കഥകളി പഠന ശിബിരത്തിലൂടെ 10-15 ദിവസം തുടർച്ചയായി തീവ്ര പരിശീലന സാഹചര്യവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ്.
ഓരോ 6 മാസത്തിലും ഒന്ന് എന്ന രീതിയിൽ തിയറി, പ്രാക്ടിക്കൽ എന്നിവയിൽ നാല് സെമസ്റ്റർ പരീക്ഷകൾ ഉണ്ടാവും. 75% ഹാജരോടെ വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. തുടർ പഠന സൗകര്യങ്ങളും ലഭിക്കുന്നതാണ്. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടിയും കോപ്പു നിർമ്മാണവും എന്നീ മേഖലകളിൽ പ്രശസ്ത ഗുരുക്കന്മാരായ കലാമണ്ഡലം പ്രേംകുമാർ ( വേഷം ), കലാമണ്ഡലം ശിവദാസ് ( ചെണ്ട ), കലാനിലയം ഹരി ( കഥകളി സംഗീതം) കലാനിലയം പത്മനാഭൻ ച്രുട്ടി, കോപ്പ് ) കോട്ടയ്ക്കൽ ശബരീഷ് ( മദ്ദളം) എന്നിവരാണ് പരിശീലനം നൽകുന്നത്. 10-25 പ്രായപരിധിയുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 16 ഞായറാഴ്ച ക്ലാസുകൾ ആരംഭിക്കും. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ ജൂൺ 10 ന് 5 മണിക്കു മുമ്പ് കഥകളി വിദ്യാലയത്തിൽ നേരിട്ടോ തപാലിലോ അയയ്ക്കുക. മുഖാമുഖ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രവേശനത്തിൽ തീരുമാനമെടുക്കുക.
വിലാസം:
സെക്രട്ടറി,
കഥകളി വിദ്യാലയം,
ചേലിയ ( PO )
കൊയിലാണ്ടി.
673306.
അന്വേഷണങ്ങൾ:
97458 66260
94467 31610
94462 58585

 

Leave a Reply

Your email address will not be published.

Previous Story

തലശേരി മലബാർ കാൻസർ സെന്ററിൽ കാൻസറിനുള്ള റോബോട്ടിക് സർജറി സംവിധാനം യാഥാർത്ഥ്യമായി

Next Story

തെരഞ്ഞെടുപ്പ് ഫലം; വ്യാജ, തെറ്റിദ്ധാരണ പരത്തുന്ന വാർത്ത/കണ്ടന്റ് പ്രത്യക്ഷപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലെ അഡ്മിന്‍മാര്‍ക്കെതിരേ നടപടി കര്‍ശന നടപടി: ജില്ലാ കലക്ടര്‍

Latest from Local News

മീനാക്ഷി നോവലിന്റെ നൂറ്റിമുപ്പത്തഞ്ചാമത് വാര്‍ഷികാഘോഷം

കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന്

മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി; 3000 രൂപ വീതം വിതരണം തുടങ്ങി

പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായതായി

സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് സുമയ്യ

തിരുവനന്തപുരം : ജനറല്‍ ആശുപത്രിയിലെ ശാസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരാതിക്കാരി