പുകയിലവിരുദ്ധ സന്ദേശവുമായി ഹ്രസ്വചിത്രം

നഷാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പ് തയാറാക്കിയ പുകയില വിരുദ്ധ ഹ്രസ്വചിത്രം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രകാശനം ചെയ്തു.

‘ദി ഡിസിഷൻ’ എന്ന് പേരിട്ട ഹ്രസ്വചിത്രത്തിൽ നിർമ്മൽ പാലാഴി, മുഹമ്മദ് പേരാമ്പ്ര എന്നിവരാണ് അഭിനേതാക്കൾ.

പ്രകാശനവേളയിൽ അസിസ്‌റ്റന്റ് എക്സൈസ് കമ്മീഷണർ സുരേഷ് കെ എസ്, സീനിയർ ഫിനാൻസ് ഓഫീസർ മനോജൻ കെ പി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഞ്ജു മോഹൻ എം,
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ എൻ ബൈജു, അസി. ഇൻസ്പെക്ടർ രാജേഷ് എം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.