സ്കൂൾവാഹനങ്ങൾ പരിശോധിച്ച് ക്രമക്കേട് കണ്ടെത്തിയവയ്ക്ക് നോട്ടീസ് നൽകി

/

കോഴിക്കോട് : സ്കൂൾവാഹനങ്ങളുടെ മഴക്കാല പൂർവ സുരക്ഷാ പരിശോധന നടത്തി. ബുധനാഴ്ച രാവിലെ എട്ടുമുതൽ കോഴിക്കോട് ആർ.ടി. ഓഫീസിനുകീഴിലെ നൂറോളം വാഹനങ്ങൾ പരിശോധിച്ചു. ക്രമക്കേട് കണ്ടെത്തിയവയ്ക്ക് ഉടൻതന്നെ പരിഹരിച്ചു വീണ്ടും ഹാജരാക്കുന്നതിന് നോട്ടീസ് നൽകുകയും ചെയ്തു. പരിശോധനയ്ക്കുശേഷം ഡ്രൈവർമാർക്കുള്ള ബോധവത്‌കരണക്ലാസും നടത്തി. കോഴിക്കോട് ആർ.ടി.ഒ. പി.ആർ. സുമേഷിന്റെ നേതൃത്വത്തിൽ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരായ അനുമോദ് കുമാർ, സജു ഫ്രാൻസിസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എ.കെ. മുസ്തഫ, റിനുരാജ്, എൻ. ഹരീഷ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published.