മഴ മുന്നറിയിപ്പ് ; ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/മിന്നൽ/കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. 

ഇതിന് പിന്നാലെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കിയിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം മുതൽ വടക്കോട്ട് കാസര്‍കോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.
 
മെയ്‌ 31 മുതൽ ജൂൺ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

പുകയിലവിരുദ്ധ സന്ദേശവുമായി ഹ്രസ്വചിത്രം

Next Story

കാൾസനെ വീഴ്ത്തിയ പ്രാഗ് കാസ്ളിങ്

Latest from Main News

ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമപഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും*

ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമപഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും *ജില്ലാ കളക്ടര്‍ പദ്ധതി

അയ്യൻകാളി സ്പോർട്‌സ് സ്കൂൾ സെലക്ഷൻ ട്രയൽ നടത്തുന്നു

പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്കൂകൂളിൽ പട്ടികജാതി/പട്ടികവർഗ്ഗ

എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്‌ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.