സ്‌കൂള്‍ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായപ്പോള്‍ വിദ്യാഭ്യാസ വകുപ്പിനൊപ്പം കുടുംബശ്രീക്കും അഭിമാനം

സ്‌കൂള്‍ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായപ്പോള്‍ വിദ്യാഭ്യാസ വകുപ്പിനൊപ്പം കുടുംബശ്രീയും അഭിമാനം പങ്കിട്ടു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലേക്കുള്ള 2.97 കോടി പാഠപുസ്തകങ്ങളുടെ വിതരണമാണ് 30ന് പൂര്‍ത്തിയായത്. എയ്ഡഡ് അണ്‍ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ 13000-ത്തോളം വിദ്യാലയങ്ങളില്‍ പഠിക്കുന്ന 45 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

   

തുടര്‍ച്ചയായി നാലു വര്‍ഷവും പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വകുപ്പിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനായതാണ് കുടുംബശ്രീയുടെ നേട്ടം. വിദ്യാഭ്യാസ വകുപ്പും കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ബുക്ക്സ് ആന്‍ഡ് പബ്ലിഷിങ്ങ് സൊസൈറ്റി(കെ.ബി.പി.എസ്)യുമായും സഹകരിച്ചു കൊണ്ട് ഏപ്രില്‍ ആദ്യവാരത്തോടെയാണ് പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പുസ്തക വിതരണവുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള ഹബ്ബുകളിലേക്ക് മുന്നൂറ്റി അമ്പതോളം കുടുംബശ്രീ വനിതകളെ തിരഞ്ഞെടുത്തിരുന്നു.

പുസ്തകങ്ങള്‍ അച്ചടിച്ച് ഓരോ ജില്ലകളിലുമുള്ള ഹബ്ബുകളില്‍ എത്തിക്കുന്നതിന്റെ ചുമതല കെ.ബി.പി.എസിനാണ്. ഇവിടെ നിന്നും നല്‍കുന്ന എണ്ണത്തിന് ആനുപാതികമായി പുസ്തകങ്ങള്‍ തരം തിരിച്ച് പായ്ക്ക് ചെയ്യുന്ന ജോലികളാണ് കുടുംബശ്രീ അംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈ പുസ്തകങ്ങള്‍ പിന്നീട് കെ.ബി.പി.എസിന്റെ നേതൃത്വത്തില്‍ ഹബ്ബുകള്‍ക്ക് കീഴിലുള്ള 3302 സൊസൈറ്റികള്‍ക്ക് നല്‍കും. തുടര്‍ന്ന് ഇവിടെ നിന്നും ഓരോ വിദ്യാലയങ്ങളിലേക്കും പുസ്തകങ്ങള്‍ എത്തിക്കുകയായിരുന്നു. കുടുംബശ്രീയുടെ കീഴിലുള്ള സൂപ്പര്‍വൈസര്‍മാര്‍ മുഖേനയാണ് ഹബ്ബിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചത്.

പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ സഹായകമായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു കൊണ്ട് സംസ്ഥാനത്തെ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ജീവനക്കാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും അക്ഷീണ പരിശ്രമങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്.

 

Leave a Reply

Your email address will not be published.

Previous Story

കേരളത്തിൽ ജൂൺ ഒന്നാം തിയതിയും നാലാം തിയതിയും സമ്പൂർണ ഡ്രൈ ഡേ അധികൃതർ പ്രഖ്യാപിച്ചു

Next Story

നടേരി മുത്താമ്പി മണലൊടിയിൽ രാഘവൻ അന്തരിച്ചു

Latest from Main News

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനിടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനിടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും. അധ്യാപക തസ്തികകളുടെ ക്രമീകരണവും വിദ്യാഭ്യാസ ഓഫീസുകളുടെ പുനഃസംഘാടനവും

ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം പിടിയിൽ

ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം അറസ്റ്റിൽ. എറണാകുളം, ആലുവ കേന്ദ്രീകരിച്ച് ഇത്തരത്തിൽ

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; പ്രതിയായ ഇളയ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലശേരി ബീച്ചിലാണ് മൃതദേഹം

14 ഇനം അവശ്യവസ്തുക്കളോടെ ഓണക്കിറ്റ്

ഓണക്കിറ്റ് എഎവൈ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും വിതരണം ചെയ്യുന്നത് 14 ഇനം അവശ്യവസ്തുക്കൾ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച്