2024 ജൂണ്‍ സമ്പൂര്‍ണ്ണ മാസഫലം (01 മുതൽ 30 വരെ) തയ്യാറാക്കിയത്: ജ്യോത്സ്യന്‍ വിജയന്‍ നായര്‍

അശ്വതി:
എല്ലാ രീതിയിലും ഗുണപ്രദമായ മാസം, സമ്പല്‍ സമൃദ്ധി, തൊഴില്‍പരമായ നേട്ടം, ഐശ്വര്യം, ധനസമൃദ്ധി, വിദേശ യാത്ര യോഗം, തീര്‍ത്ഥാടക യാത്ര, മാനസികമായി കുറച്ച് പിരിമുറുക്കം, മനഃക്ലേശം എന്നിവയ്ക്ക് സാധ്യത. എന്നാലും മൊത്തത്തില്‍ അനുകൂലാവസ്ഥ, മാസവസാനത്തോടെ മാനസിക പിരിമുറുക്കത്തിന് അയവുണ്ടാക്കും. കുടുംബ സുഖം. നേത്രരോഗം കരുതണം.
ഭരണി:
പൊതുവില്‍ സന്തോഷം, ധനനേട്ടം, വിവാഹ യോഗം, വാഹന, വസ്ത്ര യോഗം, കൃഷിയില്‍ നിന്ന് ആദായം, തൊഴില്‍പരമായ ചില ക്ലേശങ്ങള്‍ മനസ്സിനെ അലട്ടും. കുടുംബസുഖം, ബഹുമതി ലഭിക്കും.


കാര്‍ത്തിക:
ആരോപണങ്ങള്‍, കുറ്റപ്പെടുത്തലുകള്‍ എന്നിവ നേരിടേണ്ടി വരും. ഇതുമൂലം മനപ്രയാസമുണ്ടാകും. എന്നാലും ധനപരമായി നേട്ടം കൈവരും, ശാരീരിക പ്രയാസങ്ങള്‍ കരുതണം, അലസത കൈവെടിയണം, രോഗാവസ്ഥയുണ്ട്. സ്ഥാന ഭ്രശം,ധനനാശം എന്നിവ കാണുന്നു.
രോഹിണി:
തൊഴില്‍പരമായ മാറ്റത്തിന് സാധ്യത, ചെയ്യുന്ന ജോലിയില്‍ പുരോഗതിയുണ്ടാവാന്‍ ഇടയില്ല. മനക്ലേശം, ജീവിതത്തെ പോസിറ്റിവായി കാണുക, തൊഴില്‍പരമായ പ്രശ്നങ്ങള്‍ ധീരതയോടെയും പക്വതയോടെയും നേരിടുക, ധനപരമായി നേട്ടമുണ്ടാകും.
മകീര്യം:
ചെറിയ രോഗാവസ്ഥ, സന്താനങ്ങളെ ചൊല്ലി മനപ്രയാസം, വേവലാതി, വരവിനേക്കാള്‍ ചെലവ്, രോഗാവസ്ഥ, സ്വജന കലഹം, സഞ്ചാരം, രോഗാവസ്ഥ, വിഷ ഭയം, ഉദര രോഗം,ഭാര്യാ സുഖം, വസ്ത്ര ലാഭം.


തിരുവാതിര:
ദേഷ്യ മനോഭാവവും എടുത്തു ചാട്ടവും പാടെ ഉപേക്ഷിക്കണം. സൂക്ഷിച്ച് മുന്നോട്ട് പോകണം. ആരെയും പിണക്കരുത്. സ്ഥലം വാങ്ങാനും വീട് വെക്കാനും നല്ല സമയം, എപ്പോഴും ഈശ്വര വിചാരം നല്ലത്. ദൂര സഞ്ചാരം. അവിചാരിതമായ ധനലാഭം.
പുണര്‍തം:
നല്ല സമയം, നമ്മള്‍ ചെയ്യാത്ത കാര്യം നമ്മുടെ തലയില്‍ വന്നു വീഴും. കുഴപ്പങ്ങളില്‍ ചെന്ന് ചാടാതെ മാറി നടക്കണം. ഉദര സംബന്ധമായ രോഗത്തിന് സാധ്യതയുണ്ട്. ഭക്ഷ്യ വിഷബാധ കരുതണം, സാമ്പത്തിക നേട്ടം, തൊഴില്‍ ലഭിക്കും, കീട്ടാക്കടം തിരികെ കിട്ടും, വിദേശ യാത്ര യോഗം, പങ്കാളികള്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുക്കാതെ നോക്കണം. കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ ശ്രദ്ധിക്കണം. അവരുടെ ഭാവിയില്‍ ശ്രദ്ധവേണം. ഇഷ്ട സിദ്ധി, സ്ഥാന ഗുണം.
പൂയം:
പൊതുവില്‍ വലിയ പ്രശ്നങ്ങളിലാല്ലാത്ത സമയം, ചെയ്യുന്ന അധ്വാനത്തിനനുസരിച്ച് പ്രതിഫലം കിട്ടണമെന്നില്ല. അമിത അധ്വാനം, ജോലിയില്‍ തടസ്സം, ജോലി പാതി വഴിയില്‍ ഉപേക്ഷിക്കാനോ വിട്ടു നില്‍ക്കാനോ തോന്നും. എന്നാലും പ്രതിസന്ധികളോടെ ആത്മവിശ്വാസത്തോടെ നേരിടണം. ധനപരമായ നേട്ടം മാനസിക സംതൃപ്തി നല്‍കും. കുടുംബത്തില്‍ ചില അരിഷ്ടതകള്‍ വന്നേക്കും. വസ്ത്ര ലാഭം, സ്ഥലം വാങ്ങല്‍ എന്നിവ നടക്കും. സ്ഥാന ഗുണം, ധനലാഭം, ഭോജന സുഖം, ബന്ധുഗുണം, ധന സമൃദ്ധി.
ആയില്യം:
കുറച്ച് മനോദുരിതങ്ങള്‍. തൊഴില്‍ തടസ്സം, തൊഴില്‍ ചെയ്യാന്‍ കൂടുതല്‍ യാത്രകള്‍ വേണ്ടി വരും. പ്രശ്നങ്ങള്‍ ദൃഢചിത്തതയോടെ തരണം ചെയ്യണം, എന്നാലും ധന നേട്ടം കാണുന്നു, വാഹന യോഗം, വിവാഹം നടക്കും, പങ്കാളികള്‍ ഐക്യത്തോടെ മുന്നോട്ട് പോകണം. മനോവിഷമം മറികടക്കാന്‍ പോസിറ്റീവായി ചിന്തിക്കണം.


മകം:
ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍, മാനസിക സംഘര്‍ഷം എന്നിവയ്ക്ക് സാധ്യത. അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കണം, കൈകാല്‍ വേദനയ്ക്ക് സാധ്യത, സാമ്പത്തികമായി നേട്ടമുണ്ടാകും, ഇതിലൂടെ മനസ്വസ്ഥത കൈവരും. ഏത് പ്രയാസങ്ങളെയും ദൃഢമനസ്സോടെ നേരിടുക.
പൂരം:
പിടിവാശി ഉപേക്ഷിക്കണം, ചെറിയ മനപ്രയാസം, വിവാഹം നടക്കാന്‍ സാധ്യത, ധനപരമായ തടസ്സം നീങ്ങും, അനാവശ്യ ചിന്തകള്‍ ഉപേക്ഷിക്കുക, നിക്ഷേപങ്ങള്‍ നടത്താന്‍ സാധ്യത.
ഉത്രം:
ചെറിയ മനക്ലേശം, വിഷമതകള്‍, ആധി ഒഴിവാക്കുക, അനാവശ്യമായ മനക്ലേശം പാടില്ല, വലിയ സങ്കടങ്ങള്‍ ഉണ്ടാവില്ല. ധനപരമായി നേട്ടത്തിന് സാധ്യത. ഭാഗ്യസമയമാണ്.
അത്തം:
രോഗാവസ്ഥ, മഴ രോഗങ്ങളെ കരുതിയിരിക്കുക, മനസ്സിനെ പോസിറ്റീവായി നിലനിര്‍ത്തുക, ക്ഷേത്രദര്‍ശനം സന്തോഷം നല്‍കും. സ്വതസിദ്ധമായ മടി മാറ്റുക. കാര്യജയം, ആത്മ സുഖം, സന്തോഷം മനസുഖം എന്നിവ ഉറപ്പ്. ധനലാഭം, കാര്യഗുണം, ബന്ധു സുഖം  ,കുടുംബ സുഖം, ധര്‍മ്മ ചിന്ത എന്നിവയ്ക്ക് സാധ്യത.
ചിത്തിര:
ചെറിയ തോതില്‍ മാനസിക പ്രയാസങ്ങള്‍, തന്നെ കേള്‍ക്കാന്‍ ആരുമില്ലെന്ന തോന്നല്‍, മറ്റുളളവരുടെ കുറ്റപ്പെടുത്തല്‍, ഇതിനെതിരെ നല്ല രീതിയില്‍ ചിന്തിക്കുക, സ്ഥലം വാങ്ങാന്‍ നല്ല സമയം, അനാവശ്യമായ തര്‍ക്കങ്ങളില്‍ ചാടാതിരിക്കുക, പങ്കാളികള്‍ തമ്മില്‍ ഒരുമയോടെ പ്രവര്‍ത്തിക്കുക, വിദ്യാര്‍ത്ഥികള്‍ ഭാവി കാര്യത്തിലും വിദ്യാഭ്യാസ കാര്യത്തിലും നന്നായി ശ്രദ്ധിക്കണം.


ചോതി:
കുറച്ച് അപവാദങ്ങള്‍ കേള്‍ക്കാന്‍ സാധ്യത, ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ അനാവശ്യ കുറ്റപ്പെടുത്തല്‍, ഒന്നിനും പ്രതിരോധിക്കാന്‍ പോകരുത്, വസ്തു നേട്ടം, ധന നേട്ടം, വിദേശ യാത്രാ യോഗം, കുറെക്കാലമായി വിദേശത്തും അന്യനാട്ടിലുമുളളവര്‍ക്ക് നാട്ടിലേക്ക് വരാന്‍ അവസരമുണ്ടാവും.
വിശാഖം:
വളരെ നല്ല സമയം, എന്നാലും ശാരീരിക പീഡകള്‍ കരുതണം, ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ നടക്കും. വേണ്ടപ്പെട്ടവരെ കണ്ടു മുട്ടും, എല്ലാതരം മാനസിക പിരിമുറക്കങ്ങളില്‍ നിന്നും അയവ് കിട്ടും. പങ്കാളിയില്‍ നിന്നും വേണ്ടപ്പെട്ടവരില്‍ നിന്നും സ്നേഹ പരിലാളനം ലഭിക്കും, വിദ്യാര്‍ത്ഥികള്‍ക്ക് മികവ്, വിവാഹം നടക്കും, എപ്പോഴും സന്തോഷത്തോടെ ഇരിക്കുക.
അനിഴം:
നല്ല സമയം, സന്തോഷത്തോടെയും മനസുഖത്തോടെയും കാര്യങ്ങള്‍ ഏറ്റെടുക്കുകയും നടത്തുകയും ചെയ്യും. അപ്രതിക്ഷിതമായി ധനം വരും. ജീവിതത്തില്‍ വഴിതിരിവ് ഉണ്ടാകും. വിദേശ യാത്രായോഗം, സദ് കര്‍മ്മങ്ങള്‍ ചെയ്യും, ആത്മസുഖം. ധനലാഭം, സ്ത്രീ സുഖം. ഗുരുവായൂരപ്പനെ നന്നായി മനസ്സിരുത്തി പ്രാര്‍ത്ഥിക്കുക.
തൃക്കേട്ട:
പൊതുവായി വലിയ കുഴപ്പമില്ലാത്ത സമയം, ഒന്നിനും എടുത്തു ചാട്ടം നല്ലതല്ല. കൃത്യമായി ആലോചിച്ച് ചിന്തിച്ച് കാര്യങ്ങള്‍ നടത്തുക, ശാരീരിക ക്ലേശം ഉണ്ടാവും, ധനനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വഴി തെളിഞ്ഞു വരും. സ്ഥാന ലാഭം, ഗൃഹസുഖം. ശിവ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുക.
മൂലം:
മാനസിക പ്രയാസമുണ്ടെങ്കിലും കാര്യ സിദ്ധിയുണ്ടാവും, ധനവരവ് ഉണ്ടാവും, ശാരീരിക അവശത ശ്രദ്ധിക്കണം, വീഴ്ചകള്‍ ഉണ്ടാവാതെ നോക്കണം, സന്തുഷ്ടമായ കുടംബസാഹചര്യം. ആഗ്രഹിക്കുന്നതെന്തും നേടും, നല്ല മനസ്സോടെ പ്രവര്‍ത്തിക്കുക.


പൂരാടം:
ശാരീരിക ക്ലേശം,വേദന, ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യങ്ങള്‍ നടക്കും. തൊഴില്‍ അഭിവൃദ്ധി, ധനനേട്ടം, ആരെ കുറിച്ചും ഒന്നും പറയരുത്. മറ്റുളളവരെ ഉപദേശിക്കാന്‍ പോകരുത്. അത് തിരിച്ചടിയാവും, അവനവന്റെ കാര്യം മാത്രം നോക്കുക, വാക്കുകള്‍ ശ്രദ്ധിക്കണം.
ഉത്രാടം:
നല്ല സമയമാണെങ്കിലും വഴിയില്‍ പോകുന്ന വയ്യാവേലിയില്‍ ചെന്നു ചാടരുത്. അനാവശ്യ കാര്യങ്ങളില്‍ തലയിടരുത്. രോഗാവസ്ഥ തരണം ചെയ്യും. ഔഷധ സേവ നടത്തേണ്ടി വരും.
തിരുവോണം:
മനപ്രയാസം, ധന ക്ലേശം, കുറച്ച് സന്തോഷം, മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ തീര്‍ത്ഥയാത്രകള്‍ ഗുണം ചെയ്യും. വാശി, കോപം ഉപേക്ഷിക്കുക, എല്ലാത്തിനെയും പോസിറ്റീവ് മനസ്സോടെ കാണുക. വ്യാഴത്തിന്റെ നില്‍പ്പനുസരിച്ച് ധനലാഭം, പ്രഭാവം, സ്ത്രീസുഖം, ധനസമൃദ്ധി, സന്തോഷം.
അവിട്ടം:
കാര്യങ്ങള്‍ അനുകൂലം, നല്ല സമയം, സാമ്പത്തിക നേട്ടം, തൊഴില്‍ അഭിവൃദ്ധി, കിട്ടാക്കടം തിരികെ കിട്ടും, ആഗ്രഹിക്കുന്ന കാര്യം നടക്കും.


ചതയം:
നല്ല സമയം,സാമ്പത്തിക പുരോഗതി, വിദേശ യാത്രാ യോഗം, തൊഴില്‍ നേട്ടം, പരീക്ഷ വിജയം, പങ്കാളിക്കും ഗുണപ്രദം, കടുത്ത വാക്കുകള്‍ നിയന്ത്രിക്കുക, മനപ്രയാസം തരണം ചെയ്യണം.
പൂരുരുട്ടാതി:
വാഹനം കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം, ചെറിയ നഷ്ടങ്ങള്‍ക്ക് സാധ്യത, മനസ്സില്‍ ഭയപ്പാട് ഉപേക്ഷിക്കണം, എങ്കിലും ധനപരമായ നേട്ടം, കുടുംബത്തില്‍ സുഖം. സാമ്പത്തിക തിരിമറികള്‍ ശ്രദ്ധിക്കണം, ധനനഷ്ടം ഒഴിവാക്കാന്‍ കരുതണം.
ഉത്രട്ടാതി:
മുന്‍കൂട്ടി പറയാന്‍ കഴിയാത്ത തടസ്സം ജീവിതത്തിലുണ്ടാവും, ധനപരമായ നേട്ടം, തൊഴില്‍ നേട്ടം, മനസ്സിന് സുഖം. സ്ഥാന ഭ്രംശം, കാര്യ തടസ്സം എന്നിവ കരുതണം.
രേവതി:
നല്ല സമയം, ശാരീരീകവും മാനസികവുമായ പ്രയാസങ്ങള്‍ തരണം ചെയ്യും. മറ്റുളളവരുടെ കാര്യത്തില്‍ ഒരു തരത്തിലും ഇടപെടരുത്.  ധനവ്യയം സൂക്ഷിക്കണം. സാമ്പത്തികമായി ശുഭ പ്രതീക്ഷ നല്‍കുന്ന മാസം. എല്ലാ കാര്യങ്ങളിലും വിജയം. എപ്പോഴും ഈശ്വര ചിന്ത വേണം. നിസ്സാര പ്രശ്നങ്ങളില്‍ തളരരുത്.  മനസ്താപം അകറ്റുക. ശത്രു നാശമുണ്ടാവും.

Leave a Reply

Your email address will not be published.

Previous Story

സുരക്ഷിത യാത്ര ഉറപ്പാക്കാൻ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

Next Story

അസിഡിറ്റിയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിന് ‌സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം….

Latest from Main News

സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ അന്തരിച്ചു

കോഴിക്കോട് സാമൂതിരി കെ .സി ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു

കുട്ടികളുടെ ഡിജിറ്റൽ ലഹരി; നേർവഴി കാട്ടാൻ ഡി – ഡാഡ് പദ്ധതിയുമായി കേരള പോലീസ്

കേരള പൊലീസിൻ്റെ ഡി-ഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് പെലീസ് രക്ഷപ്പെടുത്തിയത് ഒന്നും രണ്ടും കുട്ടികളെയല്ല, 775 പേരെയാണ്. കേരള പൊലീസിൻ്റെ

പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപം ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. കോഴിക്കോട്

ദാഹവും വെള്ളം കുടിയും – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ

ദാഹവും വെള്ളം കുടിയും – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ ശരീരത്തിന് വെള്ളം ആവശ്യമുള്ളപ്പോഴാണ് ദാഹമനുഭവപ്പെടുന്നത്. കുടിക്കുന്ന വെള്ളത്തിന്റെ അളവ് അമിതമായി കുറച്ചാൽ

ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി നടപ്പാക്കുമെങ്കിലും ആരെയും തോല്‍പ്പിക്കില്ല

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി ഈ വര്‍ഷം മുതല്‍  നടപ്പാക്കുമെങ്കിലും ആരെയും തോല്‍പ്പിക്കില്ല. മിനിമം മാര്‍ക്കില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം