അത്തോളി യിൽ ഇടിമിന്നലിൽ വീടിനകത്തേക്ക് തീ പടർന്നു ; ഗൃഹോപകരണങ്ങൾ കത്തി നശിച്ചു.

/

അത്തോളി: ഇടിമിന്നലിൽ വീടിനകത്തേക്ക് തീ പടർന്നു. ഗൃഹോപകരണങ്ങൾ കത്തി നശിച്ചു.

കോതങ്കൽ ഡി എസ് കെ ലൈറ്റ് ആൻ്റ് സൗണ്ട്സ് ഉടമ അമ്പലകുളങ്ങര ജയൻ്റെ വീട്ടിലെ വയറിങ്ങാണ് ഇന്ന് പുലർച്ചെയുണ്ടായ ഇടി മിന്നലിൽ കത്തിനശിച്ചത്.

ജയൻ കുടുബ സമേതം താമസിക്കുന്ന ദീപപ്രഭയിലാണ് വയറിങ് കത്തി അപകടം ഉണ്ടായത്. കംമ്പ്യൂട്ടർ, ഫാൻ, സിസി ക്യാമറാ യൂണിറ്റ്, ഇൻവർട്ടർ, സ്വിച്ചുകൾ എന്നിവ കത്തിപ്പോയി. തീ പടർന്ന് ജനൽ കർട്ടനുകളും കത്തിപ്പോയി. തീക്കത്തി ചുമരിൽ നിറയെ കരി പടർന്നിട്ടുണ്ട്. രാവിലെ 5 മണിയോടെയാണ് വീട്ടിൽ ഉറങ്ങിക്കിടന്നവർ പുക കണ്ടുണർന്നത്. പുകയിൽ കുടുങ്ങി ശ്വാസം മുട്ടനുഭവപ്പെട്ട ജയൻ , ഭാര്യ സുനിത, മക്കളായ ഹരി തീർഥ്, ഋതു ദേവ് എന്നിവർ കൊളത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി. വൈദ്യുത ബന്ധം വിച്ഛേദിച്ചു.

 

വില്ലേജ് ഓഫീസർ സുബ്രഹ്മണ്യനും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷും സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഗൾഫിൽനിന്ന് ശരീരത്തിനകത്ത് സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ

Next Story

അരിക്കുളത്ത് കാലവർഷം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു

Latest from Local News

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന്ന് ഉടൻ പരിഹാരം കാണണം – ഫാർമസിസ്റ്റ് അസോസിയേഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകളും മറ്റ് സർജിക്കൽ ഉപകരണങ്ങളും രോഗികൾക്ക് ലഭ്യമാവുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :