അസിഡിറ്റിയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിന് ‌സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം….

അസിഡിറ്റി ഒരു സാധാരണ ദഹന പ്രശ്നമാണ്.  ഉദരഗ്രന്ഥികൾ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. വയറ്റിൽ ആസിഡിന്റെ രൂപീകരണം കുറയ്ക്കുന്നതിനും ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നതിനും സഹായകമാകുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അസിഡിറ്റിയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിന് ‌സഹായിക്കുന്ന ഭക്ഷണങ്ങൾ…

 അയമോദകം

വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായകമാണ് അയമോദകം. ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമാണിത്. അയമോദകത്തിൽ അടങ്ങിയിട്ടുള്ള സജീവ എൻസൈമുകളും ബയോകെമിക്കൽ തൈമോളും അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ സഹായകമാണ്.

 ആപ്പിൾ സിഡർ വിനാഗിരി (എസിവി)

തുളസി വെള്ളം

ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകമാണ് തുളസി വെള്ളം. അസിഡിറ്റി കുറയ്ക്കുന്നതിന്റെ കാര്യത്തിലും ഇത് ഏറെ ഫലപ്രദമാണ്. ചായയിൽ തുളസിയില ചേർക്കുന്നത് ദഹനത്തെ ഉത്തേജിപ്പിക്കാനും ദഹനനാളത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

 പെരുംജീരകം

അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയിൽ നിന്ന് എളുപ്പത്തിൽ മോചനം നേടാൻ  പെരുംജീരകം സഹായിക്കും. പെരുംജീരക വെള്ളം ദഹനത്തെ എളുപ്പമാക്കാൻ ഫലപ്രദമാണ്.

 ഇഞ്ചി

ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകളാണ് ഇഞ്ചിയിൽ ഉള്ളത്. ദിവസവും ഇഞ്ചിയിട്ട ചായയോ ഇഞ്ചി വെള്ളമോ കുടിക്കുന്നത് ദ​ഹന പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും.

Leave a Reply

Your email address will not be published.

Previous Story

2024 ജൂണ്‍ സമ്പൂര്‍ണ്ണ മാസഫലം (01 മുതൽ 30 വരെ) തയ്യാറാക്കിയത്: ജ്യോത്സ്യന്‍ വിജയന്‍ നായര്‍

Next Story

കുഴഞ്ഞ് വീണ് മരിച്ച ഓട്ടോ തൊഴിലാളിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ താലൂക്കാശുപത്രി ഡോക്ടര്‍മാര്‍ വിസ്സമതിച്ചു; ബന്ധുക്കളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധിച്ചു

Latest from Health

ഓവർഡോസ് ഇല്ലാതെ സമയം പാലിച്ച് മരുന്ന് കഴിക്കാം; മരുന്നുപെട്ടികൾക്ക് ഡിമാൻഡ്

വയസ്സാകുമ്പോൾ പലവിധ രോഗങ്ങൾക്ക് ദിവസത്തിൽ പല സമയങ്ങളിലും മരുന്നുകൾ കഴിക്കേണ്ടി വരുന്നു. പ്രമേഹം, പ്രഷർ, കൊളസ്‌ട്രോൾ, കരൾ, വൃക്ക, രക്തചംക്രമണം തുടങ്ങി

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; നീന്തൽ കുളങ്ങൾക്കായി കര്‍ശന സുരക്ഷാനിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ ഭീഷണി ഉയർന്നതിനാൽ നീന്തൽ കുളങ്ങൾക്കായി ആരോഗ്യമേഖല കര്‍ശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പ്

കണ്ണിനടിയിലെ കറുപ്പ് ഒഴിവാക്കാം ; ഭക്ഷണം തന്നെ മരുന്ന്

കണ്ണിനടിയിലെ കറുപ്പ് ഇന്ന് പലർക്കും അലോസരമാകുന്ന പ്രശ്നമാണ്. ക്രീമുകളോ സൗന്ദര്യചികിത്സകളോ ആശ്രയിക്കാതെ, ശരിയായ ഭക്ഷണശീലം പാലിച്ചാൽ ഇത്തരം ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാൻ

കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക്; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

  കുറ്റ്യാടി : മലയോര മേഖലയുടെ ഏക ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.