അരിക്കുളത്ത് കാലവർഷം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു

/

 

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിൽ കാലവർഷത്തിന്റെ ഭാഗമായി അധിവർഷം ഉണ്ടായാൽ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിന് ദുരന്തനിവാരണ സേന സമിതി യോഗത്തിൽ ധാരണയായി. ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന ഊട്ടേരി എൽ പി സ്കൂൾ ,കാളിയത്ത് യുപി സ്കൂൾ എന്നിവ സജ്ജമാക്കാനും, വാർഡുകളിൽ ആർ ആർ ടി യോഗങ്ങൾ വിളിച്ചുചേർക്കാനും വളണ്ടിയമാർക്ക് ആവശ്യമായ പരിശീലനം നൽകാനും, അപകടകരമായ മരങ്ങളും മുറിച്ചു മാറ്റാനും മഴക്കാലപൂർവ്വ രോഗം തടയുന്നതിനുള്ള ബോധവൽക്കരണവും ജാഗ്രത നിദ്ദേശം നൽകാനും കൺട്രോൾ റൂമുകൾ സജ്ജമാക്കാനും തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എം. സുഗതൻ മാസ്റ്റർ അധ്യക്ഷത ചേർന്ന് ഉന്നതല യോഗത്തിൽ വൈസ് പ്രസിഡണ്ട് കെ പി രജനി ,സ്ഥിരം സമിതി ചെയർമാൻമാരായ എം .പ്രകാശൻ, എൻ വി നജീഷ് കുമാർ, സെക്രട്ടറി സുനിലകുമാരി, ഡോ:സി സ്വപ്ന (മെഡിക്കൽ ഓഫീസർ), ഇർഷാദ് (ഫയർഫോഴ്സ്) കെ. രമേശ് (എ.എസ് ഐകൊയിലാണ്ടി ) കെ.വി. വിനു (സബ് എഞ്ചിനീയർ കെഎസ്ഇബി ) വിനീത് കുമാർ (എ.ഇ. പിഡബ്ല്യുഡി )സുരേഷ് വില്ലേജ് (ഓഫീസർ അരിക്കുളം) ദുരന്ത സേന അംഗങ്ങളായ വി.ബഷീർ , നിതിൻ ലാൽ ഊട്ടേരി ,എം ശ്രീരാജ് എന്നിവരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Previous Story

അത്തോളി യിൽ ഇടിമിന്നലിൽ വീടിനകത്തേക്ക് തീ പടർന്നു ; ഗൃഹോപകരണങ്ങൾ കത്തി നശിച്ചു.

Next Story

ഒരു മാസം കടലിൽ നിന്ന് രക്ഷപ്പെടുത്തിയത് 28 മത്സ്യത്തൊഴിലാളികളെ; ബോട്ടുകളിലെ സാങ്കേതിക തകരാർ വില്ലൻ

Latest from Local News

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസിന് 1200 രൂപ ഈടാക്കുന്നത് അന്യായമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം

തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി

തിരുവങ്ങൂർ: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദ്രവ്യ കലശാഭിഷേകവും വാർഷിക ക്ഷേത്രമഹോത്സവവും ഫെബ്രുവരി 4 മുതൽ 11 വരെ ആഘോഷിക്കുന്നു.

പുതിയ സെൻസസിനൊപ്പം കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; സർക്കാർ ഉത്തരവ്

തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച്