ബസ് സ്റ്റാന്റിലെ അപകടം ; കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നിവേദനം നല്‍കി

കൊയിലാണ്ടി : ബസ് സ്റ്റാന്റില്‍ കാല്‍നടയാത്രക്കാര്‍ക്ക് തുടര്‍ച്ചയായി അപകടം സംഭവിക്കുകയും ജീവഹാനി ഉള്‍പ്പെടെ സംഭവിച്ചിട്ടും നടപടികള്‍ ഇല്ലാതിരക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നഗരസഭ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കി. കാല്‍നടയാത്രക്കാര്‍ക്ക് നടക്കുവാനുള്ള ഫുടപാത്ത് തെരുവ് കച്ചവടക്കാര്‍ക്ക് അനുവദിച്ച് നല്‍കിയത് മൂലം യാത്രക്കാര്‍ ബസ്റ്റ് സ്റ്റാന്റിനുള്ളില്‍ ബസ്സുകള്‍ യാത്രചെയ്യേണ്ട വഴിയില്‍ ഇറങ്ങി നടക്കേണ്ടി വരികയാണ്. ഇത് നിരന്തരമായ അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. അതിനാല്‍ ഫുട്പാത്തില്‍ നഗരസഭ തന്നെ വഴിയോര കച്ചവടക്കാര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ സംവിധാനം അടിയന്തരമായി നീക്കം ചെയ്യുകയും കച്ചവടക്കാരെ പനരധിവസിപ്പിക്കുകയും യാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കി നല്‍കുകയും ചെയ്യണമെന്ന് കോണ്‍ഗ്രസ്സ് സൗത്ത് മണ്ഡലം കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍, വി. വി. സുധാകരന്‍, അഡ്വ. പി. ടി. ഉമേന്ദ്രന്‍, ശ്രീജാറാണി, രമ്യ മനോജ്, സുരേഷ് ബാബു കെ, കെ. സുധാകരന്‍, ജിഷ പുതിയേടത്ത്, രാജേഷ് ബാബു ജി, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഒരു മാസം കടലിൽ നിന്ന് രക്ഷപ്പെടുത്തിയത് 28 മത്സ്യത്തൊഴിലാളികളെ; ബോട്ടുകളിലെ സാങ്കേതിക തകരാർ വില്ലൻ

Next Story

കോഴിക്കോട് ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടിമരിച്ചു

Latest from Local News

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധം

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനയ്ക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിൽ രത്നവല്ലി ടീച്ചർ, നാണു

എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന മുന്നേറ്റ ജാഥ കാട്ടിലപീടികയിൽ സമാപിച്ചു

സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് മൂരാട് ഉദ്ഘാടനം ചെയ്ത കെ. ദാസൻ നേതൃത്വം നൽകിയ എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

കൊയിലാണ്ടിക്കൂട്ടത്തിന്റെ വിവിധ ചാപ്റ്ററിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 43 അംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 2026 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ സർജൻ ഡോ:സുമിത് ലാൽ. കെ. പി

ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: മത്സ്യ മേഖല കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നഗരസഭ നൽകുന്ന ലാപ്ടോപ്പുകളുടെ വിതരണം നടന്നു. ഇതോടൊപ്പം 2026 -27 വർഷത്തെ പദ്ധതി രൂപീകരണത്തിന്