കൊയിലാണ്ടി:ദേശീയപാതയിൽ നന്തി ടൗണിൽ വെള്ളം കയറി. വാഹന ഗതാഗതത്തെയും വെള്ളക്കെട്ട് ബാധിച്ചു.ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിലുള്ള ഓവുചാലുകൾ അടഞ്ഞതോടെ വെള്ളം ഒഴുകി പോകാൻ നിർവാഹമില്ലാതെയാണ് നന്തി ടൗണിൽ വെള്ളം ഇറച്ചി കയറിയത് .വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ ദേശീയപാത പൂർണമായി മുങ്ങി. പാതയോരത്തെ മിക്ക കടകളിലേക്കും വെള്ളം കയറി .വലിയ നാശനഷ്ടമാണ് കച്ചവടക്കാർക്ക് ഇതുമൂലം ഉണ്ടായത് .വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. നിലവിലുള്ള ഓവുചാലുകൾ അടയ്ക്കുമ്പോൾ പകരം സംവിധാനം ഏർപ്പെടുത്താതെയാണ് നിർമ്മാണ പ്രവർത്തികൾ നടത്തിയത് .ഇതാണ് വെള്ളക്കെട്ടിന് കാരണമെ ന്നാണ് വ്യാപാരികൾ പറയുന്നത് .നന്തി പള്ളിക്കര റോഡിലും വെള്ളം കയറി .വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്നാണ് പരിസരവാസികൾ ആവശ്യപ്പെടുന്നത്.