മേപ്പയ്യൂർഇന്ന് ഉച്ചക്കുണ്ടായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകർന്നു

മേപ്പയ്യൂർ: ഇന്ന് ഉച്ചക്കുണ്ടായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകർന്നു. ഇരിങ്ങത്ത് പടിഞ്ഞാറ്റിടത്ത് മീത്തൽ ഗിരീഷിന്റെ വീടാണ് ഭാഗികമായി തകർന്നത്. വീടിനടുത്തുള്ള കനാലിൻ്റെ ഓരത്തുള്ള വലിയ മരം കടപുഴകി വീണാണ് വീട് തകർന്നത്. അപകട സമയത്ത് വീടിനകത്തുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിരവധിതവണ പരാതി നൽകിയിട്ടും ഇറിഗേഷൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന് പരാതി ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published.