ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; ആഹ്ലാദ പ്രകടനങ്ങളുടെ വിവരം മുൻകൂട്ടി പോലീസിനെ അറിയിക്കാൻ തീരുമാനം

ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ വിജയാഹ്ലാദ പ്രകടനങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി പോലീസിൽ അറിയിക്കാൻ ജില്ലാ കളക്ടർ വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഒരേ റൂട്ടിലും പ്രദേശത്തും ഒന്നിലധികം പാർട്ടികളുടെ പ്രകടനങ്ങൾ ഒന്നിച്ചുവരുമ്പോളുള്ള സംഘർഷസാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം.

ഓരോ പോലീസ് സ്റ്റേഷനിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ് എച്ച് ഒ) തലത്തിലും ഇത്‌ സംബന്ധിച്ച് രാഷ്ട്രീയപാർട്ടികളുടെ യോഗം ചേർന്ന് ജൂൺ നാലിനും ശേഷവും അനിഷ്ടസംഭവങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തും. വിജയാഹ്ലാദങ്ങളിലും പ്രകടനങ്ങളിലും മുതിർന്ന, അണികൾക്കുമേൽ നിയന്ത്രണമുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം നിർബന്ധമായി ഉണ്ടായിരിക്കണമെന്നും യോഗം തീരുമാനിച്ചു.

മുമ്പ് ഇതേ വിഷയത്തിൽ  ജില്ലാ കളക്ടർ തലത്തിലും ഡിഐജി തലത്തിലും രാഷ്ട്രീയപാർട്ടി നേതാക്കളുമായി ചർച്ചകൾ നടന്നിരുന്നു. അതനുസരിച്ച് വടകര ലോക്സഭ മണ്ഡലം പരിധിയിൽ വിജയാഹ്ലാദ പ്രകടനങ്ങൾ രാത്രി ഏഴിന് ശേഷം ഉണ്ടാവില്ല എന്ന് തീരുമാനിച്ചിരുന്നു. പ്രകടനങ്ങളിൽ പ്രകോപനപരമായ മുദ്രാവാക്യം, നേതാക്കളുടെ വീടിനു മുന്നിലോ പാർട്ടി ഓഫീസിന് മുന്നിലോ ഉള്ള പ്രകോപനപരമായ മുദ്രാവാക്യം വിളികൾ, വലിയ വാഹനങ്ങളുടെ മുകളിൽ വെച്ചുള്ള ആഹ്ലാദാരവം തുടങ്ങിയവ ഒഴിവാക്കാൻ എല്ലാ പാർട്ടികളും നേരത്തെ തീരുമാനിച്ചിരുന്നു.

സമാധാനം ഉറപ്പുവരുത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനങ്ങൾക്ക് എല്ലാ പാർട്ടികളും മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തു. നേരത്തെയുള്ള ചർച്ചകളുടെ തുടർച്ചയായി
പാർട്ടികളുടെ ജില്ലാ തലം മുതൽ താഴെത്തട്ട് വരെ യോഗം ചേർന്നു പ്രകോപനമുണ്ടാക്കുന്ന യാതൊന്നും പാടില്ല എന്ന സന്ദേശം പ്രവർത്തകരിൽ എത്തിച്ചു നൽകിയതായി നേതാക്കൾ യോഗത്തിൽ അറിയിച്ചു.

ഫലപ്രഖ്യാപനത്തിന് ശേഷം അസ്വാരസ്യങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്താൻ പോലീസ് എല്ലാ ഒരുക്കങ്ങളും ചെയ്തതായി വടകര റൂറൽ എസ്പി ഡോ. അരവിന്ദ് സുകുമാർ അറിയിച്ചു.
പോലീസിന്റെ 80 ശതമാനം മനുഷ്യവിഭവശേഷിയും വോട്ടെണ്ണലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നുണ്ട്.

യോഗത്തിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന് പുറമെ, എ ഡി എം അജീഷ് കെ, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ, അസിസ്റ്റൻറ് കലക്ടർ ആയുഷ് ഗോയൽ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. ശീതൾ ജി മോഹൻ എന്നിവർ പങ്കെടുത്തു.

രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് പി മോഹനൻ, കെ കെ മുഹമ്മദ് (സി പി ഐ എം), കെ പ്രവീൺകുമാർ, പി എം അബ്ദുറഹ്മാൻ (കോൺഗ്രസ്‌), കെ എ ഖാദർ (മുസ്ലിം ലീഗ്), പി ഗവാസ് (സി പി ഐ), ഇ പ്രശാന്ത് കുമാർ (ബി ജെ പി), കെ കെ അബ്ദുള്ള (ജെ ഡി എസ്) എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

പാലക്കുളം മരളൂർ മൂലത്ത് ബാലക്കുറുപ്പ് അന്തരിച്ചു

Next Story

കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന കേബിൾ കഷ്ണം ലൈനിലേക്ക് തട്ടി; കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും ഷോക്കേറ്റ വിദ്യാർഥി മരിച്ചു

Latest from Main News

കോഴിക്കോട് നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം നേപ്പാളിൽ കലാപത്തിനിടയിൽ കുടുങ്ങി

ന്യൂഡൽഹി : അയൽരാജ്യമായ നേപ്പാളിൽ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് മുന്നറിയിപ്പ് നൽകി.കഠ്മണ്ഡുവിൽ പാർലമെന്റിനടക്കം

ദേശീയപാത വെങ്ങളം-അഴിയൂര്‍ റീച്ച്, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ

നേപ്പാൾ സംഘർഷ മേഖലയിൽ മലയാളി ടൂറിസ്റ്റ് സംഘം കുടുങ്ങി കിടക്കുന്നു

സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രമധ്യേ കുടങ്ങി കിടക്കുന്നു. നിരവധി മലയാളി

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് 

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ്  ജല്‍ ജീവന്‍ മിഷന്‍ പദ്ധതികൾക്ക് സാമ്പത്തിക സഹായം സംസ്ഥാനത്തെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി

കഥകളി മേളാചാര്യ പുരസ്കാരം കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ക്ക്

കഥകളിച്ചെണ്ടയിലെ അനന്വയങ്ങളായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, കോട്ടയ്ക്കല്‍ കുട്ടന്‍ മാരാര്‍, കലാമണ്ഡലം അച്യുണ്ണിപ്പൊതുവാള്‍, പല്ലശ്ശന ചന്ദ്രമന്നാടിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം നല്കിവരുന്ന കഥകളിമേളാചാര്യ പുരസ്കാരം