മാപ്പിളപ്പാട്ടിൻ്റെ വേരുകൾ തേടി പേരാമ്പ്രയിയിലെ മാപ്പിളപ്പാട്ട് പഠന ശിൽപശാല നവ്യാനുഭവമായി

പേരാമ്പ്ര :മാപ്പിളപ്പാട്ടിൻ്റെ രചന വഴികളും, ചരിത്രവും ഇശലും , ഭാഷയും സാഹിത്യവും അന്വേഷിച്ചറിഞ്ഞ് കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ സംഘടിപ്പിച്ച ജില്ലാതല മാപ്പിളപ്പാട്ട് പഠന ശിൽപശാല നവ്യാനുഭവമായി.

മാനവികതക്കൊരു ഇശൽ സ്പർശം എന്ന പ്രമേയത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വ്യാസ്ത പരിപാടികളാണ്സംഘടിപ്പിക്കുന്നത്. എൽ.പി,യു.പി ,ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളജ്, ജനറൽ വിഭാഗങ്ങളിലായി രചയിതാക്കളും ഗായകരും, എഴുത്തുകാരുമായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറ് പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. മാപ്പിളപ്പാട്ടിൻ്റെ രചന വഴികൾ , ഇശൽ സാഹിത്യം, സംഗീതം’,അവതരണം, പാട്ട് വിഭാഗം തുടങ്ങിയ വിഷയങ്ങൾ നാല് സെഷനുകളിലൂടെ രചയിതാക്കളും പരിശീലകരും ഗായകരുമായ ബദറുദ്ദീൻ പാറന്നൂർ, അബൂബക്കർ വെള്ളയിൽ റഷീദ് മോങ്ങം , എന്നിവർ ക്ലാസ്സെടുത്തു. ശിൽപശാല മാപ്പിളപ്പാട്ട് രചയിതാവ്  ബദറുദ്ദീൻ പാറന്നൂർ ഉദ്ഘാടനം ചെയ്തു.

ചാപ്റ്റർപ്രസിഡൻ്റ് കെ.കെ.അബൂബക്കർ അധ്യക്ഷനായി. ശിൽപശാല ഡയരക്ടർ

വി.എം. അഷറഫ് ക്യാമ്പ് സംക്ഷിപ്തം അവതരിപ്പിച്ചു. സമാപനചടങ്ങ് സാഹിത്യകാരൻ ബിജു കാവിൽ ഉദ്ഘാടനം ചെയ്തു. വിവിധ അവാർഡ് ജേതാക്കളെ ചടങ്ങിൽ ആദരിച്ചു. തച്ചോളി കുഞ്ഞബ്ദുള്ള രചനയും അഷറഫ് നാറാത്ത് സംഗീതവും നിർവ്വഹിച്ച് മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ പുറത്തിറക്കുന്ന”സഫലം ” ഗാനോപഹാരം പ്രകാശനം ചെയ്തു.

വാർഡ് മെമ്പർ സൽമ നന്മനക്കണ്ടി എ.കെ. തറുവൈഹാജി ജില്ലാ വൈസ് പ്രസിഡണ്ട് സുലൈമാൻ മണ്ണാറത്ത്, ജന: സെക്രട്ടറി എൻ.കെ. മുസ്തഫ, ട്രഷറർ മജീദ് ഡീലക്സ്, മുഹമ്മദ് വാദിഹുദ , കെ.ടി. കെ. റഷീദ്, ഹസ്സൻ പാതിരിയാട്ട്, ടി.കെ. നൗഷാദ് , എൻ.കെ. കുഞ്ഞിമുഹമ്മദ് , രാജൻ കുട്ടമ്പത്ത് ,അഷറഫ് കല്ലോട്, സാബി തെക്കെപുറം, നൗഫൽപേരാമ്പ്ര എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കോതമംഗലം വല്ലത്ത് മീത്തൽ ഗോവിന്ദൻ കുട്ടി നായർ അന്തരിച്ചു

Next Story

കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവഡോക്ടർ മരിച്ചു.

Latest from Uncategorized

സഹായം നൽകി

കൊയിലാണ്ടി :കരൾ രോഗ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ട സതീശൻ വർണ്ണം ചികിത്സാസഹായത്തിലേ ക്ക് മുത്താമ്പി കൂട്ടം തുക സമാഹരിച്ച് കൊയിലാണ്ടി നഗരസഭ വൈസ്

ലൈബ്രറി& റീഡിംഗ് റൂം സമർപ്പണം

കോതമംഗലം പ്യുവർ പ്യൂപ്പിൾസ് എയ്ഡ് സൊസൈറ്റി സ്പോൺസർ ചെയ്യുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക ലൈബ്രറി& റീഡിംഗ് റൂം സെപ്റ്റംബർ

ബക്കറ്റുമായി തെരുവിലിറങ്ങുന്ന ജനങ്ങൾ; ‘മത്സ്യമഴ’ വിരുന്നായി

ലോകത്തിന്റെ പല ഭാഗങ്ങളിലും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ വിചിത്ര പ്രതിഭാസം ഹോണ്ടുറാസിലെ യോറോ പട്ടണത്തിൽ വർഷംതോറും പതിവായി നടക്കുന്നുണ്ട്.  

ആറുവർഷം പഴക്കമുള്ള തിരോധാനക്കേസിൽ നിർണായക കണ്ടെത്തൽ; കോഴിക്കോട് സരോവരം ചതുപ്പിൽ അസ്ഥിഭാഗങ്ങൾ

കോഴിക്കോട് : ആറുവർഷം മുൻപ് കാണാതായ യുവാവിന്റെ തിരോധാനക്കേസിൽ നിർണായക മുന്നേറ്റം. സരോവരം പാർക്കിനു സമീപമുള്ള കണ്ടൽക്കാടുകൾ നിറഞ്ഞ ചതുപ്പിൽ നിന്നാണ്