ഇടുക്കി മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം. കടലാർ വെസ്റ്റ് ഡിവിഷനിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗർഭിണിയായ പശു ചത്തു. കടലാർ സ്വദേശി സ്റ്റീഫന്റെ പശുവാണ് ചത്തത്. മേയാൻ വിട്ട പശു രാത്രിയിലും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകർ നടത്തിയ തെരച്ചിലിലാണ് പശുവിന്‍റെ ജഡം കണ്ടെത്തിയത്. കൊന്ന ശേഷം പുറകു വശത്തു നിന്നും ഭക്ഷിച്ചു തുടങ്ങിയ നിലയിലായിരുന്നു ജഡം. കടുവയാണ് ഇത്തരത്തിൽ ഭക്ഷിക്കുന്നത്.