കൊല്ലം: ഓരോ കനത്ത മഴ പെയ്യുമ്പോഴും കൊല്ലം നരിമുക്ക് – കോമത്ത് റോഡിനിരുവശമുള്ള വീട്ടുകാരുടേയും നെഞ്ചിടിപ്പ് കൂടുകയാണ്. റോഡിലിറങ്ങി നടക്കാൻ പോലുമാകാത്തത്ര ഉയരത്തിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ബൈപ്പാസ് നിർമ്മാണ പ്രവൃത്തിയാണ് നീരൊഴുക്ക് തടയുന്നത്. വെള്ളത്തിൻ്റെ സ്വാഭാവിക ഒഴുക്ക് തടയും വിധമാണ് ബൈപ്പാസ് നിർമാണം നടക്കുന്നത്. വലിയ വയൽക്കുനി ഭാഗങ്ങളിൽ വാഹനങ്ങൾ പോകാൻ പോലും കഴിയാത്ത സാഹചര്യമാണ്. പല വീടുകളുടേയും വരാന്തവരെ മലിനജലം എത്തിക്കഴിഞ്ഞു.കോമത്ത് ഭാഗത്ത് മൂന്ന് നാല് വീടുകൾ ഒറ്റപ്പെട്ട നിലയിലായി.
എത്രയും വേഗം ആവശ്യമായ നടപടികൾ വേണമെന്ന് പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.