കു​റ​ഞ്ഞ ചെ​ല​വി​ൽ ബേ​പ്പൂ​രി​ൽ​നി​ന്ന് ക​ട​ൽ മാ​ർ​ഗം ഗ​ൾ​ഫ് യാ​ത്ര​ക്ക് അ​വ​സ​ര​മൊ​രു​ങ്ങു​ന്നു

കോ​ഴി​ക്കോ​ട്: വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ അ​മി​ത ചാ​ർ​ജ് ഒ​ഴി​വാ​ക്കി ഇ​നി കു​റ​ഞ്ഞ ചെ​ല​വി​ൽ ബേ​പ്പൂ​രി​ൽ​നി​ന്ന് ക​ട​ൽ മാ​ർ​ഗം ഗ​ൾ​ഫ് യാ​ത്ര​ക്ക് അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. കേ​ര​ള -യു.​എ.​ഇ സെ​ക്ട​ർ ക​പ്പ​ൽ സ​ർ​വി​സ് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്റ് കൗ​ൺ​സി​ൽ (എം.​ഡി.​സി) ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​പ്പ​ല്‍ സ​ര്‍വി​സ് ആ​രം​ഭി​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. മു​മ്പ് ര​ണ്ടു​ത​വ​ണ യു.​എ.​ഇ​യി​ല്‍നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ക​പ്പ​ല്‍ സ​ര്‍വി​സ് ന​ട​ത്തി​യ ഡോ. ​എം.​പി. അ​ബ്ദു​ൽ ക​രീ​മി​ന്റെ ‘അ​താ​വി ക​മ്പ​നി’ മു​ഖേ​ന ആ​ദ്യ​ത്തെ യാ​ത്രാ​ക​പ്പ​ല്‍ 2023 ഡി​സം​ബ​ര്‍ 20ന് ​ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രു​ന്നെ​ങ്കി​ലും നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. യാ​ത്ര പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ എം.​ഡി.​സി ഈ​മാ​സം 13ന് ​വീ​ണ്ടും മു​ഖ്യ​മ​ന്ത്രി, തു​റ​മു​ഖ​വ​കു​പ്പ് മ​ന്ത്രി, മാ​രി​ടൈം ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ എ​ന്നി​വ​ര്‍ക്ക് നി​വേ​ദ​നം സ​മ​ര്‍പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് നാ​ലാം ലോ​ക കേ​ര​ള സ​ഭ​ക്കും ഓ​ണ അ​വ​ധി സീ​സ​ണി​നും മു​മ്പാ​യി ക​പ്പ​ല്‍ സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യു​ള്ള മ​റു​പ​ടി​യാ​ണ് അ​ധി​കൃ​ത​രി​ൽ​നി​ന്ന് ല​ഭി​ച്ച​തെ​ന്നും എം.​ഡി.​സി അ​റി​യി​ച്ചു.

നി​ല​വി​ല്‍ ടെ​ൻ​ഡ​ര്‍ വി​ളി​ച്ച​തി​ല്‍ നാ​ലു​ക​മ്പ​നി​ക​ളി​ല്‍ ര​ണ്ട് ക​മ്പ​നി​ക​ളെ അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

സി.​ഇ. ചാ​ക്കു​ണ്ണി, എ. ​ശി​വ​ശ​ങ്ക​ര​ൻ, അ​ഡ്വ. എം.​കെ. അ​യ്യ​പ്പ​ൻ, ബേ​ബി കി​ഴ​ക്കു​ഭാ​ഗം, കു​ന്നോ​ത്ത് അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സഹീറ മൻസിൽ എൻ ഇ മുഹമ്മദ് ഷരീഫ് അന്തരിച്ചു

Next Story

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട്പേർ അറസ്റ്റില്‍

Latest from Main News

ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു

ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത്ഷാ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. അരിസ്റ്റോ ജംഗ്ഷന് സമീപം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍

യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനവിഷയത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍. നിമിഷപ്രിയയുടെ മോചനത്തിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും വധശിക്ഷയുമായി

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹം കഴിക്കാൻ കേരള ഹൈക്കോടതി പരോൾ അനുവദിച്ചു

കേരള ഹൈക്കോടതി കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹം കഴിക്കാൻ അസാധാരണ നടപടിയിലൂടെ പരോൾ അനുവദിച്ചു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും അതേ

പുതിയ നവഗ്രഹ ശ്രീകോവിൽ പ്രതിഷ്‌ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു

പുതിയ നവഗ്രഹ ശ്രീകോവിൽ പ്രതിഷ്‌ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5 മണിക്ക് തന്ത്രി കണ്‌ഠരര് രാജീവരുടെ സാന്നിധ്യത്തിൽ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി എറണാകുളം, ഇടുക്കി,