അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം

ചെങ്ങോട്ടുകാവ്: സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ച് മാറ്റണമെന്ന് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.കാല വർഷക്കെടുത്തിയിൽ മരം മറിഞ്ഞു വീണു വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ നടപടി വേണം. മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മരങ്ങൾ മുറിച്ചു മാറ്റി അപകട സാധ്യത ഒഴിവാക്കണം. മരങ്ങൾ മുറിച്ചു മാറ്റത്ത പക്ഷം ഉണ്ടാകുന്ന നഷ്ടങ്ങൾ ക്ക് ദുരന്തനിവാരണ നിയമം പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദി.

Leave a Reply

Your email address will not be published.