സംസ്ഥാനത്തെ അതി തീവ്രമഴയുടെ സാഹചര്യത്തിൽ മെയ് 30 ന് സംസ്ഥാന തലത്തിലും അംഗൻവാടി തലത്തിലും നടത്താൻ നിശചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചതായി വനിതാ ശിശു ക്ഷേമ വകുപ്പ് അറിയിച്ചു. കുട്ടികൾ അംഗൻവാടിയിൽ വരേണ്ട പുതിയ തീയതി പിന്നീട് അറിയിക്കും.
പേരാമ്പ്രയിലെ മരുതേരി അംഗൻവാടിയിലായിരുന്നു ജില്ലാതല പ്രവേശനോത്സവം നടത്താൻ തീരുമാനിച്ചിരുന്നത്.