പുതിയ കാലത്തിന്റെ എ ഐ സാധ്യതയും വിദ്യാഭ്യാസത്തിൽ അതിന്റെ ഗുണപരമായ സാങ്കേതിക സാധ്യതയും പകർന്നു നൽകി കെ എസ് ടി എ കൊയിലാണ്ടിയുടെ ഏകദിന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം അദ്ധ്യാപകർക്കു ഏറെ ഉപകാരപ്രദമായി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എൽ.പി, യൂ.പി, എച്ച്.എസ്, എച്ച്, എസ്.എസ് വിഭാഗങ്ങളിൽ നിന്നായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത 40 പേർ പരിശീലനത്തിൽ പങ്കെടുത്തു
കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസർ ഡോ. നവാസ് ആയിരുന്നു പരിശീലകൻ. പരിശീലന പരിപാടി കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡി.കെ ബിജു ഉദ്ഘാടനം ചെയ്തു.
സബ്ജില്ലാ പ്രസിഡന്റ് പവിന പി അധ്യക്ഷം വഹിച്ച ചടങ്ങിൽ ഉണ്ണികൃഷ്ണൻ ഗണേഷ് കക്കഞ്ചേരി, പ്രദീപൻ മാസ്റ്റർ, സജിത്ത് ജി ആർ എന്നിവർ സംസാരിച്ചു.
ഡോ. പികെ ഷാജി സ്വാഗതവും ഡോ. ലാൽ രഞ്ജിത്ത് നന്ദിയും പറഞ്ഞു.