മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ എം.കെ.മനോജ് വിരമിക്കുന്നു

/


കൊയിലാണ്ടി: കോഴിക്കോട് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ എം.കെ.മനോജ് മെയ് 31ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയാണ്. 1999-ല്‍ ജലസേചന വകുപ്പില്‍ എ.ഇ ആയി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം കുറ്റ്യാടി ജലസേചന പദ്ധതി പ്രോജെക്ടില്‍ അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍,എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എന്നി തസ്തികകളില്‍ പ്രവര്‍ത്തിച്ചു.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ കീഴില്‍ തോണിക്കടവ് ടൂറിസം പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത് മനോജിന്റെ മേല്‍നോട്ടത്തിലാണ്. വിവിധ പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം കണക്കിലെടുത്ത് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ,മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടി, ജില്ലാകളക്ടര്‍ സംബശിവറാവു എന്നിവരില്‍ നിന്നു അനുമോദന പത്രം ലഭിച്ചിട്ടുണ്ട്. സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ആയതിനു ശേഷം നടേരി വെളിയണ്ണൂര്‍ ചെല്ലിയെ കൃഷിയോഗ്യമാക്കുന്ന പ്രവൃത്തിയിലും പങ്കുവഹിച്ചു.

Leave a Reply

Your email address will not be published.