സംസ്ഥാന അധ്യാപക അവാർഡും, മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ അവാർഡും നേടിയ എം. ജി. ബൽരാജ് സർവീസിൽ നിന്നും വിരമിച്ചു

//

സംസ്ഥാന അധ്യാപക അവാർഡും, മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ അവാർഡും നേടിയ എം. ജി. ബൽരാജ് 34 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചു. ആന്തട്ട ഗവ. യു.പി സ്കൂൾ പ്രധാനധ്യാപകനായാണ് വിരമിക്കുന്നത്. നേരത്തെ പയ്യോളി, കൊയിലാണ്ടി, കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകനായി പ്രവർത്തിച്ചിരുന്നു.

കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂളിലാണ് സർവീസ് ജീവിതം ആരംഭിച്ചത്. 2007-12 കാലയളവിൽ കൊയിലാണ്ടി നഗരസഭയുടെ ആസൂത്രണ കോർഡിനേറ്ററായും 2016 – 19 കാലയളവിൽ സമഗ്ര ശിക്ഷാ പന്തലായനി ബ്ലോക്ക് പ്രോഗ്രാം ഓഫീസറായും പ്രവർത്തിച്ചു. കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ്‌ സ്കൂളാക്കുന്നതിലും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിലുള്ള പദ്ധതിയിലും മുഖ്യ പങ്കു വഹിച്ചു.

1998 ൽ ജപ്പാൻ വിദ്യാഭ്യാസ രീതി പഠിക്കാൻ ഇന്ത്യാ ഗവൺമെൻ്റ് അയച്ച വിദ്യാഭ്യാസ സംഘത്തിൽ അംഗമായിരുന്നു. ജനകീയാസൂത്രണത്തിൻ്റെ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗമായും സാക്ഷരതാസമിതിയുടെ ടെക്സ്റ്റ് ബുക്ക് നിർമാണ സമിതി അംഗമായും പ്രവർത്തിച്ചിരുന്നു. ആന്തട്ട ഗവ. യു.പി സ്കൂളിന് ആധുനിക മുഖഛായ കൈവരിക്കാനുള്ള പദ്ധതിയുടെ ഫലമായി ഈ വർഷം 130 ലധികം പുതിയ വിദ്യാർത്ഥികൾ സ്കൂളിൽ പ്രവേശനം നേടിയിരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

കെൽട്രോൺ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Next Story

മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ എം.കെ.മനോജ് വിരമിക്കുന്നു

Latest from Local News

തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി

തിരുവങ്ങൂർ: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദ്രവ്യ കലശാഭിഷേകവും വാർഷിക ക്ഷേത്രമഹോത്സവവും ഫെബ്രുവരി 4 മുതൽ 11 വരെ ആഘോഷിക്കുന്നു.

പുതിയ സെൻസസിനൊപ്പം കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; സർക്കാർ ഉത്തരവ്

തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 4:00

ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ വിവിധ വകുപ്പുകളുടെ ഇടപെടലുകള്‍ ഉണ്ടാവണം -ജില്ലാ കലക്ടര്‍

ജില്ലയിലെ ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ വിവിധ വകുപ്പുകളുടെ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ജില്ലാതല ജലശുചിത്വ മിഷന്‍ യോഗത്തില്‍ കലക്ടര്‍ സ്നേഹില്‍ കുമാര്‍