കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാരുടെ അനാസ്ഥയും, രോഗികളോടുള്ള അവഗണനക്കുമെതിരെ ഡി.വൈ.എഫ് പ്രതിഷേധം

/

കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാരുടെ അനാസ്ഥയും, രോഗികളോടുള്ള അവഗണനക്കുമെതിരെ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആശുപത്രി സൂപ്രണ്ടിനെ പ്രതിഷേധം അറിയിച്ചു. ജനങ്ങൾക്കാകെ ഉപകാരപ്പെടുന്ന വിധം കേരളത്തിലെ സർക്കാരും, ആരോഗ്യവകുപ്പും നടപ്പിലാക്കാൻ നിർദ്ദേശിച്ച നയങ്ങളെയും ശുപാർശകളെയും തള്ളിക്കളത്ത് ഏതാനും ചില ഉദ്യോഗസ്ഥരുടെ വ്യക്തിതാല്പര്യങ്ങൾക്കനുസരിച്ച് ആശുപത്രിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനെതിരെയാണ് പ്രതിഷേധം.

ദിവസം 1500 നു 2000 ത്തിനും ഇടയിൽ രോഗികൾ ചികിത്സക്കെത്തുന്ന സ്ഥാപനത്തിൽ ഒരു ദിവസത്തിൽ മെഡിസിൻ വിഭാഗത്തിൽ 30 രോഗികളെ മാത്രമേ പരിശോധിക്കൂ എന്ന ഡോക്ടറുടെ ധിക്കാരപരമായ നിലപാട് തിരുത്തുക. കൃത്യ സമയത്ത് ഒ.പി പ്രവർത്തനം ആരംഭിക്കുക, ഡ്യൂട്ടിസമയത്ത് ഡോക്ടർമാർ സ്വകാര്യ ആവശ്യങ്ങൾക്ക് പുറത്ത് പോവുന്നത് തടയുക, ചെറിയ രോഗങ്ങൾക്ക് വരെ രോഗികളെ മറ്റ് ഹോസ്പിറ്റലിലേക്ക് റഫറർ ചെയ്യുന്നത് അവസാനിപ്പിക്കണം, സർക്കാർ ആംബുലൻസ് വെച്ച് കൊണ്ട് സ്വകാര്യ ആംബുലൻസുകളെ രോഗികൾക്കായി ഏർപ്പാടാക്കുന്നത് നിർത്തുക, രോഗികളെ വലയ്ക്കുന്ന ലാബ് പരിഷ്കാരം തിരുത്തുക, ഫ്രീസർ,മോർച്ചറി സംവിധാനം പുനസ്ഥാപിക്കുക തുടങ്ങി ഏറ്റവും പ്രത്യക്ഷമായി രോഗികളെ ബാധിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധത്തിന് ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ്, പ്രസിഡൻ്റ് കെ കെ സതീഷ്ബാബു, ട്രഷറർ പി.വി അനുഷ, ദിനൂപ് സി.കെ, ടി.കെ പ്രദീപ്, കീർത്തന, നവതേജ് മോഹൻ എന്നിവർ നേതൃത്വം നല്കി. ഈ ആവിശ്യങ്ങൾ അടിയന്തിരമായി പരിഗണിച്ചില്ലങ്കിൽ പ്രത്യക്ഷ സമരത്തിന് ഡി.വൈ.എഫ്.ഐ നേതൃത്വം നല്കും.

 

Leave a Reply

Your email address will not be published.

Previous Story

സി.ബി.എസ്.സി പത്താം ക്ലാസ് പരിക്ഷയിൽ മുഴുവൻ വിഷയത്തിലും എ വൺ നേടിയവർ

Next Story

റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്‌ക്കരിക്കണമെന്ന് കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

Latest from Local News

നീതിനിഷേധത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം കൊടുങ്കാറ്റാകും: കെ ജി ഒ യു

കോഴിക്കോട്: സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ ജീവനക്കാർക്കും ഇടതുഭരണത്തിൽ നീതി നിഷേധിക്കപ്പെടുകയാണെന്ന് കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ബീന

ഉത്തർപ്രദേശ് സ്വദേശിയും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ വിദ്യാർത്ഥിയുമായ നീരജ് കുമാറിന് യാത്രാമൊഴി

മേപ്പയ്യൂർ: ഉത്തർപ്രദേശ് സ്വദേശിയും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ വിദ്യാർത്ഥിയുമായ നീരജ് കുമാർ അന്തരിച്ചു. അടുത്ത ദിവസം പിതാവ് ലാൽമാനോടൊപ്പം ഉത്തർപ്രദേശിൽ നിന്നും

താമരശ്ശേരിയിൽ വാടക സ്റ്റോറില്‍നിന്ന് കല്യാണത്തിന് എന്നുപറഞ്ഞ് എടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ വിറ്റു

താമരശ്ശേരിയിൽ വാടക സ്റ്റോറില്‍നിന്ന് കല്യാണത്തിന് എന്നുപറഞ്ഞ് എടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ വിറ്റു. താമരശ്ശേരി പരപ്പന്‍പൊയിലിലെ ഒ.കെ സൗണ്ട്‌സ് എന്ന വാടക സ്റ്റോറില്‍നിന്ന്

പേരാമ്പ്ര പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് അന്തരിച്ചു

പേരാമ്പ്ര: പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് (82) (റിട്ട. സെക്ഷൻ എൻജിനിയർ സതേൺ റെയിൽവെ ബാംഗ്ലൂർ) അന്തരിച്ചു. ഭാര്യ: മാധവി കെ.ടി.കെ.