എസ്എസ്എൽസി പരീക്ഷയിൽ സമൂലമാറ്റം നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്എസ്എൽസി പരീക്ഷയിൽ സമൂലമാറ്റം നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഓർമപരിശോധന അവസാനിപ്പിച്ച് പ്രായോഗിക അറിവിന് ഊന്നൽ നൽകണമെന്ന് വിദ്യാഭ്യാസ കോൺക്ലേവിന്റെ കരട് റിപ്പോർട്ടിൽ പറഞ്ഞു. വകുപ്പിന്റെ വിലയിരുത്തൽ പ്രകാരം പഠിച്ചത് ഓർത്തെടുത്ത് എഴുതൽ മാത്രമാണ് ഇപ്പോഴത്തെ രീതി. അതിനാൽ പഠന വിഷയത്തിന്റെയും കഴിവിന്റെയും നേരിയ ഭാഗം മാത്രം അളക്കപ്പെടുന്നു. ഇവ ആകമാനം പൊളിച്ചെഴുതേണ്ടതുണ്ട് എന്നാണ് കണ്ടെത്തൽ.

 

കുട്ടിക്ക് ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ അവസരം ഒരുക്കുക എന്നതാണ് ആദ്യപടി. വിദ്യാർഥിക്ക് ഇഷ്ടാനുസരണം നിശ്ചിത എണ്ണം ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ സാധിക്കണം. ഇതിനുവേണ്ടി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്താം.

ഒരു പരീക്ഷക്ക് പകരം ഒന്നിലധികം നടത്തി കൂട്ടത്തിൽ മികച്ച പ്രകടനം പരിഗണിക്കും. ഇതുവഴി കുട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.  പരീക്ഷ പരിഷ്കരണം തന്നെയായിരുന്നു വിദ്യാഭ്യാസ കോൺക്ലേവിൻ്റെ മുഖ്യ അജണ്ട. സംസ്ഥാനതലത്തിൽ മാത്രമുള്ള പരീക്ഷാ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

പുസ്തകം നോക്കിയുള്ള പരീക്ഷ, പ്രോജക്ട് പ്രവർത്തനം, വാചാ പരീക്ഷ തുടങ്ങിയ രീതികൾ അവലംബിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കോൺക്ലേവിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ കൂടി ക്രോഡീകരിച്ച ശേഷം ആകും വിദ്യാഭ്യാസവകുപ്പ് അടുത്തഘട്ടത്തിലേക്ക് കടക്കുക.

Leave a Reply

Your email address will not be published.

Previous Story

നടേരി പോസ്റ്റ് മാസ്റ്ററായി സർവീസിൽ നിന്നും വിരമിച്ച ആർ കെ സുമതിക്ക് പൗരാവലി യാത്രയയപ്പ് നൽകി

Next Story

വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക്

Latest from Main News

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, വിദ്യാർഥികളുടെ

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് ആദരാഞ്ജലി അർപ്പിച്ചു നിരവധി പേർ ; സംസ്കാരം വൈകിട്ട്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ബനാർഗട്ടയിലെ റിസോർട്ടിൽ പൊതുദർശനം തുടരുകയാണ്. സംസ്കാരം വൈകിട്ടാണ്

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാവിലെ 8.15ഓടെയാണ് വിമാനം ഇറങ്ങിയത്. നിശ്ചയിച്ച

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിച്ചു; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ്