മസ്കറ്റിലേക്കുള്ള കൂടുതൽ വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

മസ്കറ്റിലേക്കുള്ള കൂടുതൽ വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. അടുത്തമാസം ഏഴാ തീയ്യതി വരെയുള്ള നിരവധി സർവ്വീസുകൾ റദ്ദാക്കിയതായി പുതിയ അറിയിപ്പിൽ പറയുന്നു. ജൂൺ ഒന്നാം തീയ്യതി വരെയുള്ള പല സർവ്വീസുകളും ഇതിനോടകം റദ്ദാക്കിയ നിലയിലാണ്. ഒമാനിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവ്വീസുകൾ ജൂൺ ഏഴുവരെ റദ്ദാക്കിയിരിക്കുന്നു. ജൂൺ 2, 4, 6 തീയ്യതികളിൽ കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് സർവ്വീസ് ഉണ്ടാകില്ല. ജൂൺ 3, 5, 7 തീയ്യതികളിലുള്ള മസ്കറ്റ് – കോഴിക്കോട് വിമാന സർവ്വീസും റദ്ദാക്കി.

 

ജൂൺ 1, 3, 5, 7 തീയ്യതികളിൽ കണ്ണൂരിൽ നിന്നും മസ്കറ്റിലേക്കും തിരിച്ചും വിമാന സർവ്വീസ് ഉണ്ടാകില്ല. തിരുനന്തപുരത്ത് നിന്നും മസ്കറ്റിലേക്കും തിരിച്ചുമുള്ള സർവ്വീസുകളേയും ഇത്  ബാധിക്കും. ജൂൺ 1, 3, 5, 7 തീയ്യതികളിൽ തിരുവനന്തപുരം- മസ്കറ്റ് സർവ്വീസ് ഉണ്ടാകില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

ബലിപെരുന്നാൾ ആഘോഷത്തിനും കേരളത്തിൽ അധ്യയന വർഷം ആരംഭിക്കുന്നത് കണക്കാക്കിയും യാത്ര പ്ലൻ ചെയ്തവർക്ക് കനത്ത തിരിച്ചടിയാകും എയർ ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കം. ഇതിനോടകം മസ്കറ്റിൽ നിന്നും തിരിച്ചുമുള്ള സർവീസുകൾ റദ്ദായ അവസ്ഥയിലാണ്. ചുരുക്കത്തിൽ യാത്ര പഴയ പാടിയാകാൻ ഇനിയും കാത്തിരിക്കണമെന്ന് അർത്ഥം.

Leave a Reply

Your email address will not be published.

Previous Story

വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക്

Next Story

ഡല്‍ഹിയില്‍ മലയാളി പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Latest from Main News

ഡൽഹി – മുംബൈ എക്‌സ്‌പ്രസ് വേ: കിം – അങ്കലേശ്വർ പാത തുറന്നു

ഗുജറാത്തിലെ യാത്രാ ഗതാഗതത്തിന് പുതുവർഷ സമ്മാനമായി ഡൽഹി – മുംബൈ എക്‌സ്‌പ്രസ് വേയുടെ സുപ്രധാനമായ കിം – അങ്കലേശ്വർ പാത ഗതാഗതത്തിനായി

ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട എസ്ഐടിയുടെ റിപ്പോർട്ട് പുറത്ത്

ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട എസ്ഐടിയുടെ റിപ്പോർട്ട് പുറത്ത്. സന്നിധാനത്ത് നടന്നത് വൻ കവർച്ചയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല

സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ഉണ്ടാവില്ല. ഈ മാസം രണ്ടു

കെ.എസ്.എഫ്.ഇ ലാഭവിഹിതമായ 70 കോടി രൂപ സർക്കാരിന് കൈമാറി

2024-25 സാമ്പത്തിക വർഷത്തെ കെ.എസ്.എഫ്.ഇയുടെ  ലാഭവിഹിതമായ 70 കോടി രൂപ സർക്കാരിന് കൈമാറി. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ചേമ്പറിൽ കെ.എസ്.എഫ്.ഇ. ചെയർമാൻ

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്. യാത്രക്കാര്‍ക്ക് വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. യാത്രാ ഇടവേളകളില്‍